ജില്ല മാനവിക സന്ദേശ യാത്ര; ചെറുവത്തൂരില്‍ സൗഹൃദമുറ്റം സംഘടിപ്പിച്ചു

Malappuram

ചെറുവത്തൂര്‍: ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തില്‍ ജനുവരിയില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മുന്നേടിയായി നടക്കുന്ന ജില്ല മാനവികയാത്രയില്‍ ചെറുവത്തൂരില്‍ സൗഹൃദമുറ്റം സംഘടിപ്പിച്ചു.

പുല്‍പ്പറ്റ പഞ്ചായത്ത് മെമ്പര്‍ സത്യവതി ഉദ്ഘാടനം ചെയ്തു. എം.ജി.എം. ജില്ല സെക്രട്ടറി താഹിറ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കെ.അബ്ദുല്‍ അസീസ്, ടി.വി അബ്ദു റഷീദ്, ഇല്യാസ് മോങ്ങം പ്രസംഗിച്ചു.