സാഹിത്യ ശില്‍പശാല സംഘടിപ്പിച്ചു

Malappuram

കൊണ്ടോട്ടി : ഒന്നായി നില്‍ക്കാന്‍ കഴിയുന്നവരെ മാത്രമേ ലോകം സ്വീകരിക്കൂവെന്ന് എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ പറഞ്ഞു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയും മണ്മ ക്രീയേറ്റീവ് സ്റ്റഡീസും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാരന്റെ ഉള്ളിലെ ആശയം ഒരുമയുടേതാവണമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യര്‍ അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ അധ്യക്ഷ്യം വഹിച്ചു.

‘ഞാന്‍ എഴുതുമ്പോള്‍’ എന്ന സെഷന്‍ ക്യാംപ് മോഡറേറ്റര്‍ എ. പി. അഹമ്മദ് നയിച്ചു. ബാലകൃഷ്ണന്‍ ഒ ളവട്ടൂര്‍, ആതിര മുരളീധരന്‍, സലാം തറമ്മല്‍, സുരേഷ് നീറാട് പ്രസംഗിച്ചു.

6ന് ഞായറാഴ്ച കഥയും കാലവും എന്ന സെഷന്‍ ശിഹാബുദീന്‍ പൊയ്ത്തുംകടവ് നയിക്കും. വിവിധ സെഷനുകളില്‍ ഡോ. എം. കെ. മുനീര്‍ എം. എല്‍. എ., ഷാജഹാന്‍ കാളിയത്ത് തുടങ്ങിയവര്‍ സംബന്ധിക്കും. വൈകുന്നേരം അഞ്ചിന് ചരിത്രകാരന്‍ കെ. കെ. മുഹമ്മദ് അബ്ദുല്‍ കരീം അനുസ്മരണം നടക്കും. ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. കെ. കെ. മുഹമ്മദ് അബ്ദുല്‍ സത്താര്‍, സിദ്ധീഖ് താമരശ്ശേരി തുടങ്ങിയവര്‍ സംസാരിക്കും.