തലശ്ശേരി: കൂളി ബസാര്‍ സ്വദേശി റസീന(30) അഴിക്കുള്ളിലായി. മദ്യലഹരിയില്‍ റോഡില്‍ പരാക്രമം കാട്ടുകയും വനിതാ എസ് ഐയെ മര്‍ദിക്കുകയും ചെയ്തതിന്റെ പേരിലാണ് യുവതി അറസ്റ്റിലായത്. മദ്യപിച്ച് നാട്ടുകാര്‍ക്കെതിരെ കൊലവിളി നടത്തിയതിന് പൊലീസ് പിടികൂടി വൈദ്യപരിശോധനക്കായി കൊണ്ടുപോകുന്നതിനിടെയാണ് തലശ്ശേരി എസ് ഐ ദീപ്തിയെ റസീന ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു റസീനയുടെ പരാക്രമം.
മദ്യലഹരിയില്‍ റസീന ഓടിച്ച വാഹനം മറ്റുവാഹനങ്ങളില്‍ തട്ടിയതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇതോടെയാണ് യുവതി നാട്ടുകാര്‍ക്ക് നേരേ തിരിഞ്ഞത്. റോഡില്‍ പരാക്രമം കാട്ടിയ യുവതി നാട്ടുകാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. പക്ഷേ യുവതിയെ രക്ഷപ്പെടാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. ഇതിനിടെ പൊലീസ് എത്തി. ഇതോടെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സംഘം യുവതിയെ തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് വനിതാ എസ് ഐയ്ക്ക് നേരേയും ആക്രമണമുണ്ടായത്.
മദ്യലഹരിയില്‍ നടുറോഡില്‍ പരാക്രമം കാട്ടിയതിന് നേരത്തെയും റസീന പൊലീസിന്റെ പിടിയിലായിട്ടുണ്ട്. മാഹി പന്തക്കലില്‍വെച്ച് റസീന ഓടിച്ച കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. മദ്യലഹരിയില്‍ വാഹനമോടിച്ച റസീനയെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ യുവതി നാട്ടുകാരെ കൈയേറ്റം ചെയ്യുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസിന് നേരേയും കൈയേറ്റശ്രമമുണ്ടായി. തുടര്‍ന്ന് മാഹി പന്തക്കല്‍ പൊലീസ് ബലംപ്രയോഗിച്ചാണ് റസീനയെ കസ്റ്റഡിയിലെടുത്തത്. സമാന സംഭവമാണ് ഇപ്പോള്‍ വീണ്ടും നടന്നത്. അക്ഷരാര്‍ത്ഥത്തില്‍ മദ്യപിച്ച് അഴിഞ്ഞാടുകയായിരുന്നു റസീന. കോടതിയില്‍ ഹാജരാക്കിയ റസീനയെ റിമാന്റ് ചെയ്തു.