കൊച്ചി: ആര് ജെ ഡി പുനഃസംഘടനയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ പ്രസിഡന്റായി നിയമിതനായ മുന്‍ കൊച്ചിന് കോര്പ്പറേഷന് മേയര്‍ കെ ജെ സോഹനെ ലഭിച്ചത് ജില്ലയില്‍ ആര് ജെ ഡിക്ക് പുതിയ മുഖവും കരുത്തും ലഭിച്ചുവെന്ന് ആര് ജെ ഡി ദേശീയ കൗണ്‍സില്‍ അംഗം ബിജു തേറാട്ടില്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പ്രവര്‍ത്തന അനുഭവ സമ്പത്തും പക്വതയും ഉള്ള സീനിയറായ നേതാവിനെ ലഭിച്ചത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം ഉളവാക്കിയതായി മുന്‍ ജില്ലാ പ്രസിഡണ്ട് കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി ആദ്യവാരത്തോടുകൂടി യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.