ഷഹാന ഭര്‍തൃവീട്ടില്‍ അനുഭവിച്ചത് കൊടിയ പീഡനം

Thiruvananthapuram

തിരുവനന്തപുരം: തിരുവല്ലത്ത് ആത്മഹത്യ ചെയ്ത ഷഹാന ഭര്‍തൃവീട്ടില്‍ അനുഭവിച്ചത് കൊടിയ പീഡനം. ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് ഷഹാന ആത്മഹത്യ ചെയ്തതെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു ഷഹാനയുടെ മരണം. ഭര്‍തൃ വീട്ടിലെ പ്രശ്‌നങ്ങലെ തുടര്‍ന്ന് ഷഹാന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇന്നലെ ഭര്‍തൃവീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഭര്‍ത്താവ് നൗഫല്‍ ഷഹാനയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഷഹാന പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഭര്‍ത്താവ് നൗഫല്‍ ഷഹാനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി വീട്ടിലേക്ക് പോയി. കുഞ്ഞിനെയും കൊണ്ട് നൗഫല്‍ പോയതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്.

2020ലായിരുന്നു നൗഫല്‍ ഷഹാന ദമ്പതികളുടെ വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം. പിന്നീട് ഷഹാനയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പോരെന്ന് പറഞ്ഞ് നൗഫലിന്റെ ഉമ്മ അടക്കമുള്ള ബന്ധുക്കള്‍ നിരന്തരം പരിഹസിക്കുകയായിരുന്നുവെന്ന് ഷഹാനയുടെ ബന്ധുക്കള്‍ പറയുന്നു. പരിഹാസം പിന്നെ പീഡനമായി മാറുകയായിരുന്നു. തുടര്‍ന്നാണ് ഷഹാന സ്വന്തം വീട്ടിലേക്ക് പോയത്.