മീനങ്ങാടി: മൂന്നു ദിവസങ്ങളിലായി നടന്ന ശ്രീ പുറക്കാടി പൂമാല പരദേവതാ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ആറാട്ടെഴുന്നള്ളത്തോടെ സമാപിച്ചു. പ്രധാന ദിവസമായ ഞായറാഴ്ച രാത്രി തുമ്പക്കുനി താലംവരവ്, അപ്പാട്, പന്നിമുണ്ട, മൈലമ്പാടി, അടിച്ചിലാടി എന്നിവിടങ്ങളില്‍നിന്നുള്ള താലംവരവ് എന്നിവക്കും അത്താഴ പൂജക്കുശേഷം മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ ആറാട്ടെഴുന്നള്ളത്ത് നടന്നു.
മൂന്നു ദിവസങ്ങളിലായി നടന്ന മണ്ഡല മഹോത്സവത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. പൂജകള്‍ക്ക് ക്ഷേത്ര തന്ത്രി. മുഴുവന്നൂര്‍ തെക്കേയില്ലം കുഞ്ഞികേശവന്‍ എമ്പ്രാന്തിരി, മേല്‍ശാന്തി ശങ്കരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് മനോജ് ചന്ദനക്കാവ്, സെക്രട്ടറി പി.വി. വേണുഗോപാല്‍, കെ.എന്‍. വേണുഗോപാല്‍, കൃഷ്ണന്‍ മൊട്ടന്‍കര, എം.എസ്. നാരായണന്‍ മാസ്റ്റര്‍, ദാമോദരന്‍ ചെണ്ടക്കുനി, എക്‌സിക്യൂട്ടീവ് ഓഫീസര്‍ നാരായണന്‍ നമ്പൂതിരി, സതീഷ് കുമാര്‍, എന്‍. രവീന്ദ്രന്‍ മാസ്റ്റര്‍, സുജാതഗോപാല്‍, രജനി ശിവപ്രസാദ് തുടങ്ങിയവര്‍ നേതൃത്വ നല്‍കി.