‘മാളികപ്പുറം’ റിലീസ് ഡിസംബര്‍ 30ന്

Cinema

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക


കൊച്ചി: എട്ടു വയസ്സുള്ള ഒരു കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പര്‍ ഹീറോയായ അയ്യപ്പന്റേയും കഥയാണ് ”മാളികപ്പുറം’. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അഭിനയിക്കുന്നത് ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ്.
മലയാളത്തിലെ രണ്ട് പ്രബല നിര്‍മ്മാണ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും നിര്‍മ്മാണ പങ്കാളികളാണ്.

നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ക്യാമറാമാന്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് െ്രെഡവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്.
പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

ഉണ്ണിമുകുന്ദനെ കൂടാതെ സൈജു കുറുപ്പ്,സമ്പത്ത് റാം, ടി ജി രവി, രഞ്ജി പണിക്കര്‍, മനോജ് കെ ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്, അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണുനാരായണന്‍, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിന്‍ രാജ്, വരികള്‍ സന്തോഷ് വര്‍മ്മ, ബി കെ ഹരിനാരായണന്‍ എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ആര്‍ട്ട് സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂര്‍, കോസ്റ്റ്യൂം അനില്‍ ചെമ്പൂര്‍, ആക്ഷന്‍ കൊറിയോഗ്രാഫി സ്റ്റണ്ട് സില്‍വ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍ രജീസ് ആന്റണി, ബിനു ജി നായര്‍ അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ് ജിജോ ജോസ്,അനന്തു പ്രകാശന്‍, ബിബിന്‍ എബ്രഹാം, കൊറിയോഗ്രാഫര്‍ ഷരീഫ് , സ്റ്റില്‍സ് രാഹുല്‍ ടി,
ലൈന്‍ പ്രൊഡ്യൂസര്‍ നിരൂപ് പിന്റോ, മാനേജര്‍സ് അഭിലാഷ് പൈങ്ങോട്, സജയന്‍, ഷിനോജ്. പി ആര്‍ ഒ മഞ്ജു ഗോപിനാഥ്. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ‘മാളികപ്പുറം ‘ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക.

Leave a Reply

Your email address will not be published. Required fields are marked *