ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എം ബി ബി എസ് ബിരുദ ദാനം നടന്നു

Wayanad

മേപ്പാടി: ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ അസാദ് മൂപ്പന്‍ ചെയര്‍മാനായ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ 2017ല്‍ അഡ്മിഷന്‍ നേടി ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 215 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദ ദാനം നടന്നു. ഡോ. ആസാദ് മൂപ്പന്റെ അധ്യക്ഷതയില്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പാര്‍ലമെന്റ് മെമ്പര്‍ ശശി തരൂര്‍ മുഖ്യാതിഥി ആയിരുന്നു.

കല്പറ്റ എം എല്‍ എ അഡ്വ. ടി സിദ്ധിഖ്, കോട്ടയം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ ജയകുമാര്‍, ആരോഗ്യ സര്‍വ്വകലാശാല ഡീന്‍ സ്റ്റുഡന്റസ് അഫയര്‍ ഡോ. ഇക്ബാല്‍, എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീര്‍, ട്രസ്റ്റ് മെമ്പര്‍ ഷംസുദ്ധീന്‍ ബിന്‍ മുഹമ്മദ്, എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ടി ജെ വില്‍സണ്‍, നസീറ ആസാദ്, റഹിയ ബഷീര്‍, ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്ത, വൈസ് ഡീന്‍ ഡോ. എ പി കാമത്, ഡോ. ലബീബ് ബഷീര്‍, ഡോ. അലിഷ കെന്നഡി, ഡോ ലിയ താര ടോം എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഇതോടെ ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തുപോകുന്ന ബാച്ചുകളുടെ എണ്ണം ഇതോടെ അഞ്ചായി.