അജിത്ത് കാന്തിക്ക് കല്പറ്റ ബ്ലോക്ക് പഞ്ചായത്തിന്‍റെ അനുമോദനം

Wayanad

കല്പറ്റ: സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും കല്പറ്റ എസ് കെ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിഭാഗം കൊമേഴ്‌സ് അധ്യാപകനുമായ അജിത്ത് കാന്തിയെ കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു.

പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന അനുമോദന സമ്മേളനത്തില്‍ പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ് അസ്മ കെ കെ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഫൗസിയ ബഷീര്‍, ആയിഷാബി, ബഷീര്‍ പള്ളിവയല്‍, സെക്രട്ടറി പ്രദീപന്‍ പി പി തുടങ്ങിയവര്‍ സംസാരിച്ചു.