ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോകുന്നവര്‍ക്ക് കരുതല്‍ നല്‍കാന്‍ സമൂഹത്തിന് കടമയുണ്ട്: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kottayam

കോട്ടയം: ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോകുന്നവര്‍ക്കു കരുതല്‍ നല്‍കാന്‍ സമൂഹത്തിന് കടമയുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. സ്‌നേഹക്കൂട് അഭയമന്ദിരത്തിന്റെ ഒന്‍പതാമത് വാര്‍ഷികവും സ്‌നേഹസംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌നേഹക്കൂട് ഡയറക്ടര്‍ നിഷ സ്‌നേഹക്കൂട് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഡോ പി ആര്‍ സോന, തേര്‍ഡ് ഐ ന്യൂസ് സി ഇ ഒ ശ്രീകുമാര്‍, അഡ്വ സജയന്‍ ജേക്കബ്, സാംജി പഴേപറമ്പില്‍, അന്ന മിറിയം ജേക്കബ്, പ്രസന്നന്‍ ആറാട്ടുപുഴ, അനുരാജ് ബി കെ, എബി ജെ ജോസ്, ദിലീപ്, പ്രസന്നന്‍ ആറാട്ടുപുഴ, അനില്‍ ഗോപിനാഥന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ മികച്ച സേവനം കാഴ്ചവച്ച ഡോ മേരി അനിത, ഡോ വിനോദ് വിശ്വനാഥന്‍, ഡോ ജീവന്‍ ജോസഫ്, ജോബിന്‍ എസ് കൊട്ടാരം, ദിച്ചു ദിലീപ് എന്നിവര്‍ക്കു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.