മലങ്കരപദ്ധതിയുടെ ഉപജ്ഞാതാവ് മുന്‍ മന്ത്രി എന്‍ എം ജോസഫ്: മാണി സി കാപ്പന്‍

Kottayam

പാലാ: ഇപ്പോഴത്തെ മലങ്കര പദ്ധതിയുടെ ഉപജ്ഞാതാവ് മുന്‍ മന്ത്രി അന്തരിച്ച പ്രൊഫ എന്‍ എം ജോസഫാണെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. നേരത്തെ വിഭാവനം ചെയ്ത മീനച്ചില്‍ പദ്ധതി അപ്രായോഗികമെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് എന്‍ എം ജോസഫാണ് പാലാ, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നീലൂര്‍ കുടിവെള്ള പദ്ധതി വിഭാവനം ചെയ്തത്. മലങ്കര ഡാമില്‍ നിന്നും ജലം നീലൂര്‍ ജലസംഭരണിയില്‍ എത്തിച്ച് വിതരണം ചെയ്യുന്നതിനാണ് ലക്ഷ്യമിട്ടത്. പിന്നീട് രാമപുരം പദ്ധതി എന്നു നാമകരണം ചെയ്തുവെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നു സബ്ജ്ട് കമ്മിറ്റിയില്‍ അംഗമായിരുന്ന താനാണ് ഡാമില്‍ നിന്നും ഒഴുക്കിക്കളയുന്ന ജലം കൂടി പ്രയോജനപ്പെടുത്തി പദ്ധതി പുന:രാരംഭിക്കാന്‍ നിര്‍ദ്ദേശം ഉന്നയിച്ചത്. ഇപ്പോള്‍ റോഷി അഗസ്റ്റിന്‍ ചുമതലയേറ്റശേഷമാണ് മലങ്കര പദ്ധതി എന്ന് നാമകരണം ചെയ്തത്. മുന്‍ മന്ത്രി എന്‍ എം ജോസഫിന്റെ ദീര്‍ഘവീക്ഷണമാണ് പദ്ധതിയെന്നും മാണി സി കാപ്പന്‍ പറഞ്ഞു.