നാഷണല്‍ കോളേജ് കമ്മ്യൂണിറ്റി എക്സ്റ്റഷന്‍ പ്രോഗ്രാം മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: നാഷണല്‍ കോളേജ് ‘Insight ‘’O National’ പ്രോജക്റ്റിന്റെ ഭാഗമായുള്ള കമ്മ്യൂണിറ്റി എക്‌സ്‌റ്റെന്‍ഷന്‍ പ്രോഗ്രാമും എന്‍എസ്എസ് സപ്തദിന ക്യാമ്പിന്റെ സമാപന സമ്മേളനവും ഭക്ഷ്യ സിവില്‍ സപ്ലൈയ്‌സ് വകുപ്പ് മന്ത്രി ജിആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു.

പുത്തന്‍പാലം ഓക്‌സ്‌ഫോര്‍ഡ് കിഡ്‌സ് സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഭാഗമായി ഡിസംബര്‍ 28 ന് മെഡിക്കല്‍ ക്യാമ്പ്, 29ന് തിരുവനന്തപുരം കണ്ണാശുപത്രിയുടെയും ദന്തല്‍ കോളേജിന്റെയും വിദഗ്ധരുടെ പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചു.

ചടങ്ങില്‍ നാഷണല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എസ്. എ. ഷാജഹാന്‍, വൈസ് പ്രിന്‍സിപ്പാള്‍ ജസ്റ്റിന്‍ ഡാനിയേല്‍, മനാറല്‍ ഹുദാ ട്രസ്റ്റ് ജനറല്‍ മാനേജര്‍ ശ്രീ അന്‍സര്‍ ഷെരിഫ്, ഓക്‌സ്‌ഫോര്‍ഡ് കിഡ്‌സ് സ്‌കൂള്‍ മേധാവി ലക്ഷ്മി ജെ .ആര്‍, പുത്തന്‍പാലം വാര്‍ഡ് മെമ്പര്‍ ശ്രീമതി കെ. ലീലാമ്മ എന്നിവര്‍ സംസാരിച്ചു.