വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍
കമ്മി ബന്ധമുള്ള രണ്ടു തരം പ്രവാസികളുണ്ട്. ഒന്ന്, പിണറായിസ്റ്റുകള്‍ക്ക് പത്തു രൂപ കൈക്കൂലി കൊടുത്ത് നൂറു രൂപയുടെ പൊതുമുതല്‍ അടിച്ചെടുക്കുന്ന ക്രോണി മുതലാളിമാര്‍. ഇക്കൂട്ടര്‍ തകര്‍ച്ച വരുമ്പോള്‍ പുതിയ മേച്ചില്‍സ്ഥലങ്ങള്‍ തേടി സ്ഥലം വിടും.
രണ്ടാമത്തെ കൂട്ടര്‍, പ്രത്യയശാസ്ത്ര ദാര്‍ഢ്യം നടിക്കുന്ന ക്യൂബ മുകുന്ദന്‍/ മുകുന്ദികള്‍.എല്ലാ ലോകകാര്യങ്ങളിലും തീവ്ര ഇടതുപക്ഷം സൂക്ഷിക്കുന്ന ംീസല കള്‍. ടഎകപൂര്‍വ്വാശ്രമത്താല്‍ തലച്ചോറ് പ്രക്ഷാളനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ശതകോടീശ്വരന്മാരും ശതകോടീശ്വരികളുമാണ്. മിക്കവാറും പ്രൊഫഷനലുകളും ഉയര്‍ന്ന ഉദ്യോഗസ്ഥരും ആണ്. മക്കളെയൊക്കെ ലോകത്തിലെ ഏറ്റവും നല്ല സര്‍വ്വകലാശാലകളില്‍ വിട്ട് പഠിപ്പിച്ചു നല്ല ഉദ്യോഗങ്ങളില്‍ കയറ്റി സുഖസമൃദ്ധിയില്‍ കഴിയുമ്പോള്‍ തന്നെ നാട്ടില്‍ ഗവര്‍ണറെ തടഞ്ഞു പണി വാങ്ങി ജീവിതം പാഴാക്കുന്ന ടഎക പ്രജേഷിനും സുജേഷിനും വിജേഷിനും വിപ്ലവാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്ന ഇരട്ടത്താപ്പുകാരാണ് അവര്‍.
പിണറായി വിദേശ രാജ്യം സന്ദര്‍ശിക്കുമ്പോള്‍ ചിരിച്ചുകൊണ്ട് കൂടെ നിന്ന് സെല്‍ഫി എടുക്കും. ഏറിയാല്‍ ടൈം സ്‌ക്വയറിലേത് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കും. ചിറ്റപ്പനും ശിവന്‍കുട്ടിക്കും ഒക്കെ ഇറ്റാലിയന്‍ പിസ്സയും അമേരിക്കന്‍ ുീ േറോസ്റ്റും വയറുനിറയെ വാങ്ങിക്കൊടുക്കും. ‘ മദ്യപാനം കുടിക്കുമോ, ആവോ’ എന്ന് ചെവിയില്‍ അടക്കത്തില്‍ ചോദിച്ച് അതുപ്രകാരം ചെയ്യും. വിപ്ലവകോള്‍മയിര്‍ കാരണം എന്തെങ്കിലും നക്കാപ്പിച്ച ഗിഫ്റ്റും കൊടുക്കും.
അല്ലാതെ, കമ്മികള്‍ ഭരിച്ചു മുടിച്ച് കേരളം അപകടസന്ധിയില്‍ പെടുമ്പോള്‍ അതത് വിദേശരാജ്യങ്ങളിലെ പൗരന്മാര്‍ ആയ ഇക്കൂട്ടര്‍ നാടിനു വേണ്ടി 10 പൈസ മുടക്കില്ല.