കുറ്റ്യാടി: പൊതുപ്രവർത്തന മേഖലയിൽ നിറസാന്നിധ്യമായ ജമാൽ പാറക്കലിനെ സുഹൃദ്സംഘം ആദരിച്ചു. ചടങ്ങിന്റെ ഭാഗമായി നടന്ന സ്നേഹ സംഗമം ഡോ: സച്ചിത്ത് ഡി. ഉദ്ഘാടനം ചെയ്തു. പ്രതിഫല മോഹമില്ലാത്ത പ്രവർത്തനങ്ങളുടെ ജീവിക്കുന്ന ഉദാഹരണമാണ് ജമാൽ പാറക്കൽ എന്ന് അദ്ദേഹം പറഞ്ഞു.
അബദുല്ല സൽമാൻ സെഡ്. എ അധ്യക്ഷത വഹിച്ചു. ഡോ: കെ. മൂസ്സ, ഡോ. പി.കെ.ഷാജഹാൻ, എ.സി. അബ്ദുൽ മജീദ്, ഡോ. ഫിറോസ് കല്ലാറ, വി. നാണു, സി.പി. അബ്ദുൽ സലാം, കെ. ദിനേശൻ, പി.വി.കുഞ്ഞബ്ദുള്ള, ഒ.വി. ലത്തീഫ്, അഡ്വ: ഷിബു ജോർജ്, എൻ.പി.സക്കീർ, എ. അബ്ദുൽ അസീസ്, സി.എച്ച്. ഷരീഫ്, കെ. ഹരീന്ദ്രൻ, എൻ.ബഷീർ, ജയപ്രകാശ്, അൻവർ ഷമീം. സെഡ്. എ, സമീർ ഓണിയിൽ, കെ.എസ്. അബ്ദുല്ല, റഫീക്കുദ്ദീൻ എന്നിവർ പ്രസംഗിച്ചു. ഇ.കെ. സുമിത്രന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.