ഒരുമ 83: വാഷ്‌ബേസിന്‍ സ്‌കൂളിന് സമര്‍പിച്ചു

Kozhikode

വാഴക്കാട്: ‘വാഴക്കാട് ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1983 SSLC ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ സ്‌കൂള്‍ കുട്ടികളുടെ സൗകര്യാര്‍ത്ഥം വാഷ്‌ബേസിന്‍ പ്രൊജക്ട് സമര്‍പിച്ച് മാതൃകയായി. മൂന്ന് നില കെട്ടിടത്തിലെ നൂറ് കണക്കിന് കുട്ടികള്‍ക്ക് കൈ കഴുകാനും ഭക്ഷണപാത്രം വൃത്തിയാക്കാനുമായി താഴെ നിലയിലേക്ക് ഇറങ്ങി പോവേണ്ട പ്രയാസം പരിഗണിച്ചാണ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഒരുമ 83 നാല് ടാപോടുകൂടിയ വാഷ്‌ബേസിന്‍ സ്‌കൂളില്‍ സ്ഥാപിച്ചത്.

വാഷ്‌ബേസിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സകരിയ്യ നിര്‍വഹിച്ചു. ഒരുമ 83 പ്രസിഡന്റ് ദേവദാസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷമീന സലീം, പി ടി എ പ്രസിഡന്റ് മോട്ടമ്മല്‍ മുജീബ് മാസ്റ്റര്‍, വിജയന്‍ മാസ്റ്റര്‍, ബി പി എ ബശീര്‍, ജാബിര്‍ മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍, സലാഹുദ്ദീന്‍, സുഹറ കുറുപ്പത്ത്, ഖമറുന്നിസ പ്രസംഗിച്ചു.

ഹിദായതുല്ല ഒ കെ, മുഹമ്മദ് പുതിയേടത്ത്, സലാഹുദ്ദീന്‍, മുഹമ്മദ് തിരുവാലൂര്‍, സി സി ബശീര്‍, ടി ഹമീദ് എന്നിവര്‍ വാഷ്‌ബേസിന്‍ സ്ഥാപിക്കാന്‍ നേതൃത്വം നല്കി.