കോഴിക്കോട്: ഐ.എസ്.എം. സംസ്ഥാനസമിതിയുടെ കീഴിലുള്ള ഖുർആൻ പഠന സംരംഭമായ ക്യു.എച്ച്.എൽ.എസിന്റെ ഫൈനൽ പരീക്ഷ ജില്ലയിൽ നടന്നു. പ്രാഥമിക പരീക്ഷയിൽ എഴുപത്തി അഞ്ച് ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചവർക്കാണ് ഫൈനൽ പരീക്ഷക്ക് യോഗ്യത ഉണ്ടായിരുന്നത്.
സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം ഒരുലക്ഷം, അൻപതിനായിരം, ഇരുപത്തയ്യായിരം രൂപവീതവും പ്രശസ്തിപത്രവും നൽകും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത സെന്ററുകളിലായി നടന്ന പരീക്ഷയ്ക്ക് ജില്ലാ ക്യു.എച്ച്.എൽ.എസ് കൺവീനർ അബ്ദുൽ ഖാദർ നരിക്കുനി, അഹമ്മദ് റഊഫ്, ഫജറു സാദിഖ് ഒളവണ്ണ, ഹബീബ് റഹ്മാൻ, അൻവർ ഹുസൈൻ, സമീർഖാൻ കിണാശ്ശേരി എന്നിവർ നേതൃത്വം നൽകി.