ലിഫ്റ്റില്‍ വെച്ച് പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 53കാരന്‍ പിടിയില്‍

Crime

കാസര്‍ഗോഡ്: പത്തുവയസുകാരിയെ ആശുപത്രിയിലെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച 53കാരന്‍ പിടിയില്‍. നീര്‍ച്ചാല്‍ പെര്‍ഡാല സ്വദേശി 53 വയസുകാരനായ മുഹമ്മദിനെയാണ് കുമ്പള ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.

പത്തുവയസുകാരി മാതാവിനൊപ്പം കുമ്പളയിലെ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ എത്തിയപ്പോഴാണ് അതിക്രമത്തിന് ഇരയായത്. കുട്ടിയുടെ മാതാവ് മരുന്നു വാങ്ങാന്‍ പോയ തക്കം നോക്കി അടുത്തെത്തിയ ഇയാള്‍ ലിഫ്റ്റ് കാണിച്ചു തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോവുകയും തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

മരുന്നു വാങ്ങിയ ശേഷം മാതാവ് തിരികെ എത്തിയപ്പോള്‍ മകളെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ലിഫ്റ്റിനു സമീപത്തു കണ്ടത്. കുട്ടി തനിക്കുണ്ടായ ദുരനുഭവം മാതാവിനോട് പറഞ്ഞു. ഇതോടെ മാതാവ് പൊലീസില്‍ പരാതി നല്‍കുകി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സിസി ടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.