ക്രിസ്മസ് സമ്മാനമായി വീട് നവീകരണം
മാതൃകയായി മന്നാനിയയിലെ കുട്ടികള്‍

Thiruvananthapuram

തിരുവനന്തപുരം: ക്രിസ്മസ് അവധിക്കാലത്ത് ചെലവിട്ട ക്യാമ്പ്, വീട് നവീകരണത്തിലൂടെ അവിസ്മരണീയമാക്കി കുട്ടികള്‍. പാങ്ങോട് മന്നാനിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ കുട്ടികളാണ് എന്‍ എസ് എസിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഒരു കുടുംബത്തിന്റെ വീട് വാസയോഗ്യമാക്കി നല്‍കിയത്. ക്യാമ്പിന്റെ ഭാഗമായുള്ള ദത്ത് ഗ്രാമമായ ഉളിയന്‍കോടില്‍ ഉള്‍പ്പെട്ട കൊടുങ്ങഞ്ചേരിയിലുള്ള എസ് എം മനസിലില്‍ മാജിലത്തിന്റെ വീടാണ് കുട്ടികള്‍ തെരഞ്ഞെടുത്തത്. കുട്ടികള്‍ വീടിന്റെ പൊട്ടിപ്പൊളിഞ്ഞ മേല്‍ക്കൂര ഓട് നിരത്തി ഭിത്തികള്‍ക്ക് പെയിന്റ് അടിച്ച് ഉടമസ്ഥന് കൈമാറി.

ഇക്കഴിഞ്ഞ 22നാണ് പാങ്ങോട് കെ. വി യു പി എസ് സ്‌കൂളില്‍ ഏഴ് ദിവസം നീളുന്ന ക്യാമ്പിന് തുടക്കമായത്. വിദഗ്ധരെ അണിനിരത്തി ലഹരിക്കെതിരെയുള്ള ക്യാമ്പയിന്‍ ആരോഗ്യ സര്‍വ്വേ, വ്യക്തിത്വ വികസന ക്ലാസുകള്‍, യോഗ ക്ലാസ് എന്നിവയും സംഘടിപ്പിച്ചു. കുട്ടികള്‍ കക്കോട്ടുകുന്ന് ഊര് സന്ദര്‍ശനവും പൂര്‍ത്തിയാക്കി. മുന്‍ വര്‍ഷങ്ങളിലും സമാനമായ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ എന്‍എസ്എസിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. കോളെജിലെ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ഹാഷിം എം, ഡോ. മുംതാസ് എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *