കൊച്ചി: ഫലസ്തീനിന്റെ മണ്ണില്‍ മര്‍ദിക്കപ്പെടുന്ന ജനതയ്ക്ക് വേണ്ടി പതിനായിരക്കണക്കിന് യുവാക്കള്‍ പങ്കെടുത്ത പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് ഏറെ ശ്രദ്ധേയമായി. നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം കേരളത്തിന്റെ യുവതയുടെണ്ടെന്ന് സംഗമം അടയാളപ്പെടുത്തി.
എറണാകുളം കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഐ എസ് എമ്മിന്റെ സംസ്ഥാന സമ്മേളനമാണ് ഇതിന് വേദിയായത്. ഫലസ്തീന്‍ അംബാസിഡര്‍ ശൈഖ് അദ്‌നാന്‍ അബു അല്‍ ഹൈജയുടെ സാന്നിധ്യത്തില്‍ യുവാക്കള്‍ ഐക്യ ദാര്‍ഢ്യ പതിജ്ഞയെടുത്തു.
ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി, ഡോ.ഹുസൈന്‍ മടവൂര്‍, വി.കെ സക്കരിയ്യ, പി.വി. അഹമദ് സാജു , എച്ച്. ഇ മുഹമ്മദ് ബാബു സേട്ട്, റഷീദ് ഉസ്മാന്‍ സേട്ട്, സലീം ഫാറൂഖി തുടനിയവര്‍ സംബന്ധിച്ചു.