മൂന്നാര്‍: പുതുവര്‍ഷം ആഘോഷിക്കാന്‍ പെണ്സുഹത്തിനൊപ്പം എത്തിയ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാറിലെ ഹോട്ടല്‍മുറിയിലെ ശൗച്യാലയത്തിലാണ് വൈക്കം സ്വദേശി സനീഷി(38)നെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാള്‍ പുതുവര്‍ഷത്തലേന്ന് പെണ്‍സുഹൃത്തിനൊപ്പം എത്തിയാണ് മുറിയെടുത്തത്.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ സനീഷ് ശൗചാലയത്തില്‍ പോയി. എന്നാല്‍, ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്തതോടെയാണ് ശൗചാലയത്തിനുള്ളില്‍ കഴുത്തില്‍ കയര്‍കുരുക്കി മരിച്ചനിലയില്‍ യുവാവിനെ കണ്ടത്. ഞായറാഴ്ച രാവിലെയും വൈകിട്ടും സനീഷും സുഹൃത്തും ഹോട്ടലിലിരുന്ന് മദ്യപിച്ചിരുന്നതായാണ് പറയുന്നത്.