മകളുടെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

Idukki

ഇടുക്കി: മകളുടെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു. പൈനാവില്‍ കൊച്ചു മലയില്‍ അന്നക്കുട്ടി (68) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. സംഭവത്തില്‍ അന്നക്കുട്ടിയുടെ കൊച്ചുമകളായ ദിയക്കും പൊള്ളല്‍ ഏറ്റിരുന്നു. പ്രതിയും അന്നക്കുട്ടിയുടെ മകളുടെ ഭര്‍ത്താവുമായ കഞ്ഞിക്കുഴി സ്വദേശി സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സന്തോഷ് ദിയയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മുത്തശ്ശിയായ അന്നക്കുട്ടിക്ക് പൊളളലേറ്റത്. സംഭവത്തിന് ശേഷം സന്തോഷ് അന്നക്കുട്ടിയുടെയും മകന്‍ ലിന്‍സിന്റെയും വീടുകള്‍ക്ക് തീയിട്ടിരുന്നു. അന്നക്കുട്ടിയുടെ വീട് പൂര്‍ണമായും, ജിന്‍സിന്റെ വീട് ഭാഗികമായും കത്തി നശിച്ചിരുന്നു.