ആണ്‍ സുഹൃത്തിനൊപ്പം വര്‍ക്കല ഹെലിപാഡ് കുന്നിലെത്തിയ യുവതി കടലിലേക്ക് എടുത്തു ചാടി

Thiruvananthapuram

തിരുവനന്തപുരം: ആണ്‍സുഹൃത്തിനൊപ്പം വര്‍ക്കല ഹെലിപാഡ് കുന്നിലെത്തിയ യുവതി കടലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിത എന്ന തിരുനെല്‍വേലി സ്വദേശിനിയാണ് വര്‍ക്കല ഹെലിപാഡ് കുന്നില്‍ നിന്നും താഴെക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

അമിത ആണ്‍ സുഹൃത്ത് ബസന്ത് ഉള്‍പ്പടെ മൂന്ന് യുവാക്കളോടൊപ്പമാണ് കാറില്‍ എത്തിയത്. തുടര്‍ന്ന് ഐസ്‌ക്രീം കഴിച്ചു കൊണ്ട് നില്‍ക്കവേ പെട്ടെന്ന് പ്രകോപിതയാവുകയും ഓടി താഴേക്ക് ചാടുകയുമായിരുന്നു.

ഇന്ന് ഉച്ചക്ക് 1.30നായിരുന്നു സംഭവം. ഹെലിപ്പാഡിന് അടുത്തുള്ള ടൂറിസം പൊലീസിന്റെ എയ്ഡ് പോസ്റ്റിന് സമീപത്ത് നിന്ന് യുവതി താഴേക്ക് ചാടുകയായിരുന്നു. ഏകദേശം 30 അടി താഴ്ചയിലേക്കാണ് യുവതി വീണത്. യുവതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല.