പുസ്തകപ്രകാശനം

Thiruvananthapuram

തിരുവനന്തപുരം: പ്രശസ്ത കളിയെഴുത്തുകാരനും ജര്‍മ്മന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഹെല്‍ത്ത് ഫെഡറേഷനിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററും കേരള സര്‍ക്കാര്‍ സ്‌പോര്‍ട്‌സ് യുവജനകാര്യവകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടറും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ സെക്രട്ടറിയും യുവജനക്ഷേമബോര്‍ഡ് മുന്‍ മെമ്പര്‍ സെക്രട്ടറിയുമായ ഡോ. മുഹമ്മദ് അഷ്‌റഫ് (ജര്‍മനി) രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ലോകത്തിലെ 26 ഫുട്‌ബോള്‍ താരങ്ങളുടെ വ്യത്യസ്തമായ അനുഭവങ്ങള്‍ വിവരിക്കുന്ന മാന്ത്രിക ബൂട്ടുകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം 2023 മെയ് 22ന് തിങ്കളാഴ്ച രാവിലെ 11മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ മുന്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി എം. എ. ബേബി നിര്‍വഹിക്കും. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ശ്രീ. ജി.എസ്. പ്രദീപ് പുസ്തകം ഏറ്റുവാങ്ങും.