കേരഗ്രാമം പദ്ധതി ഗുണഭോക്താക്കളുടെ അപേക്ഷ സമര്‍പ്പിച്ചു

Kozhikode

ആയഞ്ചേരി: ഗ്രാമപഞ്ചായത്തിലെ മംഗലാട് 13ാം വാര്‍ഡിലെ കേര ഗ്രാമം പദ്ധതി ഗുണഭോക്താക്കളുടെ അപേക്ഷകള്‍ വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രനും കണ്‍വീനര്‍ വി.കെ സോമസുന്ദരന്‍ മാസ്റ്ററും ചേര്‍ന്ന് കൃഷി അസിസ്റ്റന്റുമാരായ രാഗിക്കും, അശ്വതിക്കും കൈമാറി.

മുഴുവന്‍ വീടുകളിലും ഫോം വിതരണം ചെയ്ത് നാലോളം ക്യാമ്പുകള്‍ നടത്തിയാണ് അപേക്ഷ സ്വീകരിച്ചത്. തെങ്ങ് കര്‍ഷകര്‍ക്ക് തടം തുറക്കല്‍, തെങ്ങ് മുറിച്ചു മാറ്റല്‍, രാസവളം, ജൈവ വളം, തെങ്ങുകയറ്റ യന്ത്രം, പമ്പ് സെറ്റ്, കുമ്മായം ഡോളോ മൈറ്റ്, തെങ്ങിന്‍ തൈകള്‍, വളം നിര്‍മ്മാണ യൂണിറ്റ്, ഇടവിള കൃഷി, സസ്യ മരുന്ന് സംരക്ഷണം തുടങ്ങിയവയ്ക്ക് സബ്‌സിഡി നിരക്കില്‍ ധനസഹായം ലഭിക്കും. കേരഗ്രാമം പദ്ധതിക്ക് അപേക്ഷകര്‍ താല്‍പ്പര്യം കാണിക്കാത്തത് പരിശോധിക്കണമെന്ന് മെമ്പര്‍ പറഞ്ഞു. എച്ച്.പി സി .സി മെമ്പര്‍ തായന ബാബു മാസ്റ്റര്‍, യുവകര്‍ഷകന്‍ സുര്‍ജിത്ത് തുടങ്ങിയവര്‍ സന്നിഹിതരായി.