മുജാഹിദ് സംസ്ഥാന സമ്മേളനം; ജില്ല മാനവിക സന്ദേശ യാത്ര ഞായറാഴ്ച സമാപിക്കും

Malappuram

മഞ്ചേരി: വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ ഈ മാസം 25, 26, 27, 28 തിയതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ സംഘാടക സമിതി ഡിസംബര്‍ അഞ്ചിന് വഴിക്കടവില്‍ നിന്നും ആരംഭിച്ച മാനവിക സന്ദേശ യാത്ര പതിനൊന്ന് മണ്ഡലങ്ങളിലെ പര്യടനം പൂര്‍ത്തീകരിച്ച് ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ എത്തിയ ശേഷം ജനുവരി ഏഴിന് ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്ക് കൊണ്ടോട്ടിയില്‍ സമാപിക്കുമെന്ന് സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

33 ദിവസത്തെ യാത്ര 680 കിലോമീറ്റര്‍ സഞ്ചരിച്ച്, 360 കവലകളില്‍ മാനവിക സന്ദേശം പകരുകയും, മുപ്പതിനായിരത്തോളം ആളുകളിലേക്ക് സന്ദേശ ലഘുലേഖ നേരിട്ട് എത്തിക്കുകയും ചെയ്തു. കൂടാതെ സംഘടനയുടെ വനിതാ കൂട്ടായ്മയായ MGM, IGM നേതൃത്വത്തില്‍ 32 സൗഹൃദമുറ്റങ്ങളും യാത്രയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ നടന്നു.

ജാഥാ ക്യാപ്റ്റന്‍ കെ അബ്ദുല്‍ അസീസ് കോര്‍ഡിനേറ്റര്‍മാരായ വി.ടി ഹംസ, കെ.എം ഹുസൈന്‍, ശാക്കിര്‍ ബാബു കുനിയില്‍, എം.പി അബ്ദുല്‍കരീം സുല്ലമി, അബ്ദുല്‍ കരീം വല്ലാഞ്ചിറ, എ.നൂറുദ്ദീന്‍ എടവണ്ണ, ജൗഹര്‍ അയനിക്കോട് അബ്ദുല്‍ ലത്വീഫ് മംഗലശ്ശേരി, സി.എം സനിയ, താഹിറ ടീച്ചര്‍ മോങ്ങം, ശഹീര്‍ പുല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അമ്പത് സ്ഥിരം യൂണിറ്റി അംഗങ്ങള്‍ മോട്ടോര്‍ സൈക്കിളില്‍ യാത്രയെ അനുഗമിച്ചു. ഡിസംബര്‍ അഞ്ചിന് കെ പി സി സി സിക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് ഫ്‌ലാഗ് ഓഫ് ചെയ്ത യാത്രയെ വിവിധ പഞ്ചായത്തുകളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ മറ്റ് ജനപ്രതിനിധികള്‍ മത സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

ഡോ.യു പി യഹ്‌യാഖാന്‍, എം ടി മനാഫ് മാസ്റ്റര്‍, അബ്ദുല്‍ലത്വീഫ് കരുമ്പുലാക്കല്‍, അലിമദനി മൊറയൂര്‍, കെ.റഷീദ് സുല്ലമി ഉഗ്രപുരം തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ മാനവിക സന്ദേശം പകര്‍ന്ന് സംസാരിച്ചു. ഞായര്‍ വൈകുന്നേരം 7 മണിക്ക് കൊണ്ടോട്ടിയില്‍ നടക്കുന്ന സമാപന സമ്മേളനം അഡ്വ. എന്‍. ശംസുദ്ധീന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്യും. അഡ്വ: ടി.കെ. ഹംസ, എ.പി. ഉണ്ണികൃഷ്ണന്‍, കെ.പി നൗഷാദലി, റാഫി പേരാമ്പ്ര സംസാരിക്കും. കെ.എന്‍.എം മര്‍ക്കസുദഅവ സംസ്ഥാന സിക്രട്ടറി അബ്ദുലത്തീഫ് കരുമ്പിലാക്കല്‍ സമാപന പ്രഭാഷണം നിര്‍വഹിക്കും.

പത്ര സമ്മേളനത്തില്‍ ജാഥാ ക്യാപ്റ്റന്‍ കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍, കോ ഓഡിനേറ്റര്‍ കെ എം ഹുസൈന്‍, കെ. എന്‍. എം ജില്ലാ സെക്രട്ടറി വി. ടി. ഹംസ, ജില്ലാ മീഡിയ കണ്‍വീനര്‍ ശാക്കിര്‍ ബാബു കുനിയില്‍, എം.ജി.എം ജില്ലാ സെക്രട്ടറി ത്വാഹിറ ടീച്ചര്‍ മോങ്ങം, ഐ. എസ്. എം ജില്ലാ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് മംഗലശ്ശേരി, ഐ. ജി. എം. ജില്ല സെക്രട്ടറിയേറ്റ് മെമ്പര്‍ റഷ മഞ്ചേരി പങ്കെടുത്തു.