വണ്ടിപ്പെരിയാര്‍ കേസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ ആക്രമണം, പെണ്‍കുട്ടിയുടെ അച്ഛന് കുത്തേറ്റു

Kerala

ഇടുക്കി: വണ്ടിപ്പെരിയാര്‍ കേസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ ആക്രമണം. പെണ്‍കുട്ടിയുടെ അച്ഛന് കുത്തേറ്റു. കുത്തിയത് കേസിലെ പ്രതിയായിരുന്ന കോടതി വെറുതെ വിട്ട അര്‍ജുന്റെ ബന്ധുവാണ്. വണ്ടിപ്പെരിയാര്‍ ടൗണില്‍ വെച്ചായിരുന്നു സംഭവം.

ഇടുക്കി വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്‌റ്റേറ്റില്‍ ആറ് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് 2021 ജൂണ്‍ 30നാണ്. പീഡനത്തിനിടെ ബോധരഹിതയായ കുട്ടി കൊല്ലപ്പെടുകയായിരുന്നു. കേസില്‍ അയല്‍ വാസിയായ അര്‍ജുനെ (21) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ അര്‍ജ്ജുനെ കട്ടപ്പന അതിവേഗ പ്രത്യേക കോടതി വെറുതേ വിട്ടിരുന്നു. കേസില്‍ തെളിവുകളുടെ അഭാവത്തിലാണ് പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടത്. അര്‍ജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉള്‍പ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാനായില്ല. ഈ സാഹചര്യത്തിലാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.