എല്‍ കോമ്മേഴ്‌സിയോ കോമേഴ്‌സ് ഫെസ്റ്റ് നടത്തി

Kottayam

പാലാ: പാലാ ചാവറ പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച എല്‍ കോമ്മേഴ്‌സിയോ കോമേഴ്‌സ് ഫെസ്റ്റ് മാണി സി കാപ്പന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ സാബു കൂടപ്പാട്ട് നേതൃത്വത്തില്‍ കോമേഴ്‌സ് ബാച്ചു നടത്തിയ ഫെസ്റ്റില്‍ വിവിധ സ്‌കൂളുകളിലെ 912 ക്ലാസ്സിലെ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഫെസ്റ്റില്‍ ഏറ്റുമാനൂര്‍ എബെനെസര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓവര്‍റോള്‍ ചാമ്പ്യന്‍സ് ആയി. ഫസ്റ്റ് റണ്ണര്‍ അപ്പ് മേരിഗിരി കൂത്താട്ടുകുളവും സെക്കന്റ് റണ്ണര്‍ അപ്പ് കാര്‍മല്‍ സ്‌കൂള്‍ പാലായും തെരഞ്ഞെടുക്കപ്പെട്ടു.

ഇതോടൊപ്പം സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പാലാ സെന്റ് തോമസ് സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.