ഹൈദരാബാദ്: ബി ടെക് വിദ്യാര്‍ത്ഥിനി സര്‍വകലാശാലാ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ഹൈദരാബാദിന് സമീപം രുദ്രാരമിലെ ഗീതം സര്‍വകലാശാല കാംപസിലാണ് ഒന്നാംവര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥിനിയായ രേണുശ്രീ(18) കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.
കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ കൈവരിയിലിരിക്കുന്ന രേണുശ്രീ മറ്റു വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മൊബൈല്‍ ഫോണില്‍ നോക്കിയാണ് പെണ്‍കുട്ടി ഇരുന്നിരുന്നത്. ഇത് കണ്ട മറ്റു വിദ്യാര്‍ഥികള്‍ ബഹളംവച്ച് രേണുശ്രീയെ താഴെയിറങ്ങാന്‍ പറയുകയും ചിലര്‍ മുകളിലേക്ക് ഓടിക്കയറുകയും ചെയ്തു. എന്നാല്‍ ഞൊടിയിടകൊണ്ട് രേണുശ്രീ താഴേക്ക് ചാടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസമയം വിദ്യാര്‍ഥിനിയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെട്ടിടത്തില്‍നിന്ന് ചാടുന്നതിന് മുന്‍പ് ആരെയെങ്കിലും വിളിക്കുകയോ സന്ദേശം അയക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.