മഹാകവി കുമാരനാശാന്‍റെ ജീവിതകഥയായ ഗ്രാമവൃക്ഷത്തിലെ കുയില്‍ ജനുവരി 16ന് തിയേറ്ററില്‍

Cinema

സിനിമ വര്‍ത്തമാനം / എം കെ ഷെജിന്‍

കുമാരനാശാന്റെ ജീവിതവും കവിതയും പ്രണയവും ദാമ്പത്യവും എല്ലാം ഇഴചേര്‍ന്ന കെ പി കുമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗ്രാമ വൃക്ഷത്തിലെ കുയില്‍ എന്ന ചിത്രം. സിനിമരംഗത്തെ പരമോന്നത ബഹുമതിയായ ജേ സി ഡാനിയല്‍ അവാര്‍ഡിന് അര്‍ഹനായ സംവിധായകനാണ് കെ പി കുമാരന്‍.

കുമാരനാശാന്റെ നൂറാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി 16, 17,18 തീയതികളിലാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ആകുന്നത്. ഫാര്‍ സൈറ്റ് മീഡിയയുടെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആശാന്റെ പഴയകാല കവിതയും പ്രണയവും എല്ലാം ഗദ്യമായും പദ്യമായും ആസ്വദിച്ച പ്രേക്ഷകര്‍ക്ക് ഒരു നവ്യ അനുഭൂതി നല്‍കുന്ന ചിത്രമായിരിക്കും ഇത്. പല്ലനയാറ്റിലെ ബോട്ടപകടത്തില്‍ മുങ്ങിപ്പോയ ആ മഹാന്റെ ജീവിതം ഏവര്‍ക്കും ഒരു തുറന്ന പുസ്തകമാണ്.

സംഗീതജ്ഞന്‍ ശ്രീവത്സന്‍ ജെ മേനോന്‍ ആണ് മഹാകവി കുമാരനാശാന്റെ വേഷം അവിസ്മരണീയമാക്കിയത്. ശ്രീനാരായണഗുരുവും മഹാകവിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും ആശാന്‍ കൃതികളുടെ കാവ്യാലാപനവുമെല്ലാം എല്ലാം ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കെ പി കുമാരന്റെ സഹധര്‍മ്മിണിയായ എം ശാന്തമ്മപിള്ളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം കെ ജി ജയന്‍. എഡിറ്റിംഗ് ബി അജിത് കുമാര്‍. സംഗീതം ശ്രീവല്‍സണ്‍ ജെ മേനോന്‍. സൗണ്ട് ടി കൃഷ്ണന്‍ ഉണ്ണി.ആര്‍ട്ട് സന്തോഷ് രാമന്‍. സബ്ജക്ട് കണ്‍സള്‍ട്ടന്റ് ജി പ്രിയദര്‍ശന്‍.മേക്കപ്പ് പട്ടണം റഷീദ്. കോസ്റ്റും ഇന്ദ്രന്‍സ് ജയന്‍.