മുജാഹിദ് സമ്മേളന മാനവിക സന്ദേശ യാത്ര

Malappuram

കൊണ്ടോട്ടി: വിശ്വ മാനവികതക്ക് വേദവെളിച്ചം എന്ന പ്രമേയത്തില്‍ ഈ മാസം 25, 26, 27, 28 തീയതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ സംഘാടക സമിതി സംഘടിപ്പിച്ച മാനവിക സന്ദേശ യാത്ര മണ്ഡലത്തിലെ 22 കേന്ദ്രങ്ങളില്‍ പര്യടനം നടത്തി രണ്ടാം ദിവസം കരുവാങ്കല്ലില്‍ സമാപിച്ചു.

സമ്മാപന സംഗമംകെ എന്‍ എം മാര്‍ക്കസു ദഅവ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍ ഉദ്ഘാടനം ചെയ്തു.സഗീര്‍ മാസ്റ്റര്‍ കൊട്ടപ്പുറം അധ്യക്ഷത വഹിച്ചു .ജാഥാ ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ് മാസ്റ്റര്‍ കോഡിനേറ്റര്‍ കെഎം ഹുസൈന്‍ കെ എന്‍ എം ജില്ലാ സെക്രട്ടറിമാരായ വി ടി ഹംസ, ശാക്കിര്‍ ബാബു കുനിയില്‍, ഐ എസ് എം ജില്ലാ സെക്രട്ടറിഅബ്ദുല്ലത്തീഫ് മംഗലശ്ശേരി സംസാരിച്ചു .ഡോ. മഠത്തില്‍ മൊയ്തീന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദലി ചുണ്ടക്കാടന്‍, എം.കെ ബഷീര്‍ മാസ്റ്റര്‍, സി.അബ്ദുലത്തീഫ്, അസീസ് പറവൂര്‍ ,സലീം തവനൂര്‍ ഷബീര്‍ അഹമ്മദ് പുളിക്കല്‍ , ബിലാല്‍ പി എന്‍ , ഫഹീം പുളിക്കല്‍ വീരാന്‍കുട്ടി അരൂര്‍ സി. അയ്യൂബ് , നേതൃത്വം നല്‍കി.