കൊണ്ടോട്ടി: വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സന്ദേശവ്യമായി കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി കഴിഞ്ഞ 33 ദിവസമായി ജില്ലയിലെ മുക്കുമൂലകളില്‍ പ്രയാണം നടത്തി മാനവികതാ സന്ദേശ യാത്ര പൊതു സമ്മേളനത്തോടെ കൊണ്ടോട്ടിയില്‍ സമാപിച്ചു.
കെ.എന്‍.എം മര്‍കസുദ്ദഅവ ജില്ലാ സെക്രട്ടറി കെ. അബ്ദുല്‍ അസീസ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള സന്ദേശയാത്രയെ വൈകീട്ട് 5 ന് ഐക്കരപ്പടിയില്‍ സ്വീകരിച്ച് നൂറുകണക്കിന് ബൈക്കുകളുടെയും മറ്റു വാഹന ങ്ങളുടെയും അകമ്പടിയോടെ പ്രവര്‍ത്തകര്‍ കൊണ്ടോട്ടിലേക്ക് ആനയിച്ചു.
കൊണ്ടോട്ടിയില്‍ നടന്ന സമാപന പൊതു സമ്മേളനം അഡ്വ: എന്‍. ശംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുജാഹിദ് സമ്മേളനം ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതാ സന്ദേശം ഇക്കാലത്ത് എന്തുകൊണ്ടും പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യര്‍ തമ്മില്‍ സൗഹൃദവും സഹവര്‍ത്തികവും നിലനില്കുമെങ്കില്‍ മാത്രമെ നാട്ടില്‍ വികസനവും പുരോഗതിയും സമാധാനവും സാധ്യമാകൂ. വിശ്വാസികളെ പരസ്പരം തമ്മിലടിപ്പിക്കാനല്ല സ്‌നേഹിക്കുവാനും പങ്കു വെക്കുവാനുമാണ് മതനേതൃത്യങ്ങള്‍ പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജാഥ സഹ കോര്‍ഡിനേറ്റര്‍ വി.ടി ഹംസ അദ്ധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി ടി.കെ ഹംസ, കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദലി, കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി അബ്ദുലത്തീഫ് കരുമ്പിലാക്കല്‍,റാഫി പേരാമ്പ്ര,കെ.അബ്ദുല്‍ അസീസ്,കെ.എം.ഹുസൈന്‍ പ്രസംഗിച്ചു.
ജില്ലാ സന്ദേശ യാത്രക്ക് എം.കെ ബഷീര്‍, എ.നൂറുദ്ദീന്‍ എടവണ്ണ, മുഹമ്മദലി ചുണ്ടക്കാടന്‍,ശാകിര്‍ ബാബു കുനിയില്‍, ഷംസുദ്ധീന്‍ അരയനിക്കാട്, എം.പി അബ്ദുല്‍ കരീം സുല്ലമി, അബ്ദുല്‍ ജലീല്‍ മോങ്ങം, ജൗഹര്‍ അയനിക്കോട് നേതൃത്വം നല്കി