തിരുന്നാവായ : ജപ്പാൻ സയൻസ് ആന്റ് ടെക്നോളജി ഹൊകൈദോ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സകൂറ സയൻസ് എക്സ്ചേഞ്ച് പ്രോഗ്രാമിൽ ഉന്നത വിജയം കരസ്ഥമാക്കി നാട്ടിൽ തിരിച്ചെത്തിയ വൈരങ്കോട് ലഹൻ മാങ്കടവത്തിന് നാടിൻ്റെ ആദരം .ജപ്പാനിലെ ശാസ്ത്ര സാങ്കേതിക വളർച്ചയെ തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിട്ടറിഞ്ഞാണ് ലഹൻ മടങ്ങിയത്.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം നൽകി. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് മെമ്പർ ഫക്കറുദ്ധീൻ കൊട്ടാരത്ത് അധ്യക്ഷത വഹിച്ചു. എം.പി.
ഹൈദരലി നദ് വി , എ.പി. മുസ്തഫ, ഇ.കെ. ബക്കർ, എം.പി. ഹബീബ് റഹ്മാൻ, എം.പി. ഹക്കിം, എം.ഹാരിസ്, റൂബി വെട്ടൻ, എം. അൻവർ എന്നിവർ പ്രസംഗിച്ചു.