പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Crime

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റു ചെയ്തു. ഗൂഡല്ലൂര്‍ സ്വദേശി സഞ്ജയ്(21) ആണ് മലപ്പുറം വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. രണ്ടു വര്‍ഷമായി ഇയാള്‍ കുടുംബസമേതം മലപ്പുറം എടവണ്ണയില്‍ താമസിച്ചുവരികയാണ്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. സഞ്ജയ് നേരത്തെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു.