വയനാട് ജില്ലാ ഫാമിലി കോണ്‍ഫറന്‍സ് ജനുവരി 14ന് ഞായറാഴ്ച നാലുമണിക്ക് വടുവഞ്ചാല്‍ സലഫി നഗറില്‍, സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Wayanad

കല്പറ്റ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ജനുവരി 14 ഞായര്‍ വൈകുന്നേരം 4 മണി മുതല്‍ വടുവഞ്ചാല്‍ സലഫി നഗറില്‍ സംഘടിപ്പിക്കുന്ന വിപുലമായ ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു

വിശ്വാസ വിശുദ്ധി സന്തുഷ്ട കുടുംബം എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സ്ത്രീകളടക്കം ആയിരക്കണക്കിന് പേര്‍ക്ക് സമ്മേളനം വീക്ഷിക്കാനുള്ള വിശാലമായ മൈതാനം ഒരുങ്ങി കഴിഞ്ഞു.

കുടുംബം നേരിടുന്ന വെല്ലുവിളികള്‍ അപഗ്രഥിച്ച് പരിഹാരം നിര്‍ദ്ദേശിക്കുക ലഹരി ലൈംഗിക വൈകൃതങ്ങള്‍ മാതാപിതാക്കളുടെ ഒറ്റപ്പെടല്‍ കുടുംബ ശൈഥില്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കൂടാതെ പിതാവ് മാതാവ് മക്കള്‍, ഇണകള്‍, വയോധികര്‍ തുടങ്ങി എല്ലാവരും കുടുംബം എന്ന സ്ഥാപനത്തെ സംരക്ഷിക്കാന്‍ നിര്‍വഹിക്കേണ്ട കടമകളെ സംബന്ധിച്ചും പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.

സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്യും. കല്പറ്റ നിയോജകമണ്ഡലം എം എല്‍ എ ടി സിദ്ദീഖ്, സി പി എം ജില്ലാ ഭാരവാഹി സുരേഷ് താളൂര്‍, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹി മുഹമ്മദ് തുടങ്ങിയവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

വിശ്വാസ വിശുദ്ധിയിലൂടെ മാത്രമേ അടിസ്ഥാനപരിഹാരം സാധ്യമാകൂ എന്ന് സമ്മേളനം ബോധ്യപ്പെടുത്തും. പീസ് റേഡിയോ സിഇഒ ഹാരിസ് സലിം വിശ്രമി, ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ഹുസൈന്‍ സലഫി തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വയനാട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ വി എസ് മീനങ്ങാടി, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഷഹീര്‍ ഖാന്‍ സ്വലാഹി, വിസ്ഡം സ്റ്റുഡന്‍സ് ജില്ലാ പ്രസിഡന്റ് മഷ്ഹൂദ് കംബ്ലക്കാട് എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

സമ്മേളനത്തിന്റെ ഭാഗമായി മണ്ഡലം ശാഖ പ്രചാരണ സംഗമങ്ങള്‍ അയല്‍ക്കൂട്ടങ്ങള്‍, സൗഹൃദത്വം, സന്ദേശ ദിനങ്ങള്‍ തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. സമ്മേളന നഗരിയിലേക്ക് ശാഖാ കേന്ദ്രങ്ങളില്‍ നിന്ന് വാഹനങ്ങള്‍ പുറപ്പെടും. സമ്മേളനത്തോടനുബന്ധിച്ച് സമ്മേളന നഗരിയില്‍ പുസ്തകമേള സംഘടിപ്പിക്കും.

പത്രസമ്മേളനത്തില്‍ അബ്ദുല്‍ ഫത്താഹ്, പ്രസിഡന്റ് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വയനാട് ജില്ല, മൊയ്തീന്‍ കോയ ട്രഷറര്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വയനാട് ജില്ല, അബ്ദുറഹ്മാന്‍, വൈസ് പ്രസിഡന്റ് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വയനാട് ജില്ലാ, ഷാജി സിഐ സെക്രട്ടറി വിസ്ഡം യൂത്ത് വയനാട് ജില്ല, PM മൗലവി, സെക്രട്ടറി സുല്‍ത്താന്‍ ബത്തേരി മണ്ഡലം എന്നിവര്‍ പങ്കെടുത്തു.