ധനവർത്തമാനം / ജോസ് സെബാസ്റ്റ്യൻ
കുത്തകകൾ സ്വകാര്യ മേഖലയലാണെങ്കിലും പൊതുമേഖലയിലാണെങ്കിലും സമൂഹത്തെ കൊള്ള ചെയ്യുമെന്നത് വളരെ അധികം ചർച്ച ചെയ്യപ്പെട്ടുള്ള കാര്യമാണ്. സ്വകാര്യ മേഖലയിലെ കുത്തക തടയാൻ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും നിയമങ്ങളുണ്ട്. പൊതുമേഖലാ കുത്തകൾക്കെതിരെ അത്തരം നിയമങ്ങൾ ഇല്ലെന്നാണ് അറിവ്.ഊരാളുങ്കൽ ശിവാനന്ദ യോഗി (പേര് ശരി ആണൊ?) സ്ഥാപിച്ചതാണ്. സംഗതി കൊള്ളാം. പക്ഷെ ഇന്നിപ്പോൾ അത് CPM നിയന്ത്രിക്കുന്ന ഒരു പ്രസ്ഥാനമാണ്. അതുപിന്നെ അങ്ങനെ ആണല്ലോ. നാട്ടിലെ വിജയിക്കുന്ന, കുറെ ആളുകൾ പിന്നിലുള്ള എല്ലാ പ്രസ്ഥാനങ്ങളും കൈപിടിയിൽ ആക്കുക എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാർട്ടി പരിപാടിയുടെ ഭാഗമാണ്. അതിനുള്ള മാർഗം കുറേപ്പേർ പ്രസ്ഥാനത്തിൽ നുഴഞ്ഞുകയറി പാർട്ടി ഫ്രാക്ഷൻ ഉണ്ടാക്കുകയാണ്
ഇന്നിപ്പോൾ കോടിക്കണക്കിനു വരുന്ന നിർമാണ ജോലികൾ ഊരാളുങ്കലിനെ ഏല്പിക്കുകയാണ്. ചിലയിടത്തൊക്കെ ടെൻഡർ ഉണ്ട്. ടെൻഡർ ഇല്ലാതെ ഊരാളുങ്കൽ ഏറ്റെടുത്ത പല നിർമാണ പദ്ധതികളിലും ഗുണനിലവാരം മോശമായതിന്റെ ഉദാഹരണങ്ങൾ ഉണ്ട്. ടെൻഡർ ഉള്ളതിൽ ഏറ്റവും കുറഞ്ഞ quotation നെക്കാൾ മൂന്നിരട്ടിക്ക് ഊരാളു ങ്കലിന് കൊടുത്ത കേസ് ഇപ്പോൾ സുപ്രീം കോടതിക്ക് മുൻപിലുണ്ട്.( വാർത്ത കമന്റ് ബോക്സിൽ ) സർക്കാരിന് ഊരാളുങ്കലിൽ ഓഹരി ഉണ്ടത്രേ. അതാണ് നീതികരണം.ഊരാളുങ്കൽ അവർക്കു കിട്ടുന്ന ലാഭത്തിന്റെ ഒരുഭാഗം cpm ന് കൊടുക്കുന്നു എന്ന് കരുതുക. ഇത്തരം കൊടുക്കൽ വാങ്ങലുകളുടെ ഭാരം സമൂഹത്തിന്റെ തലയിൽ.
മത്സരാധിഷ്ഠിതം ആയിരിക്കണം ഇത്തരം സംഗതികളൊക്കെ. നമ്മുടെ KSEB, KSRTC യൊക്കെ ഇത്തരം കുത്തകകളാണ്. ഫലം ഇന്ത്യയിൽ ഏറ്റവും കൂടിയ വൈദ്യുതി ചാർജും യാത്രാ ചെലവും. എന്നിട്ടും രണ്ടും നഷ്ടമാണുതാനും. SIDCO എന്ന വേറൊരു സർക്കാർ സ്ഥാപനമുണ്ട്. സർക്കാർ സ്ഥാപനങ്ങളിലേക്ക് quotation ഇല്ലാതെ അവിടെനിന്നു എന്തും വാങ്ങാം. ഗുണനിലവാരമില്ലാത്ത സാധനങ്ങൾ quotation വഴിയോ അല്ലാതെയോ അവർ വാങ്ങും. അതിന്റെ കമ്മീഷൻ വേണ്ടവർക്കു വീട്ടിൽ എത്തിച്ചു കൊടുക്കും. ഇങ്ങനെ വാങ്ങുന്ന സാധനങ്ങൾക്ക് guarantee ഒന്നുമില്ല. പൊട്ടിപ്പൊളിഞ്ഞു പോകുമ്പോൾ അടുത്തത് വാങ്ങും. സർക്കാർ ഓഫീസുകളിൽ ” കാട്ടിലെ തടി, തേവരുടെ ആന ” എന്നല്ലേ?
ഇതിനൊക്കെ അറുതി വരുത്താതെ കേരള ധനകാര്യം മെച്ചപ്പെടുകയില്ല.