സംസ്ഥാന സ്‌കൂള്‍ കലോല്‍സവം, മുട്ടില്‍ സ്‌കൂളിന് മികച്ച നേട്ടം

Wayanad

മുട്ടില്‍: കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 38 പോയന്റുമായി തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കി മുട്ടില്‍ ഹൈസ്‌ക്കുള്‍. അറബിക് കലാമേളയില്‍ സംസ്ഥാന തലത്തില്‍ നാലാം സ്ഥാനം മുട്ടില്‍ സ്വന്തമാക്കി. സ്‌കൂളിനെ പ്രതിനിധീകരിച്ച് 10 ഇനങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ മല്‍സരിച്ചത്. മല്‍സരിച്ച ഇനങ്ങളിലെല്ലാം ജേതാക്കളായി എന്ന പ്രത്യേകതയും കൊല്ലം കലാമേളയിലെ പ്രത്യേകതയാണ്.

അദീബ് എം (അറബിക് ക്വിസ്സ് രണ്ടാം സ്ഥാനം എ ഗ്രേഡ്, അറബിക് ഉപന്യാസം മൂന്നാം സ്ഥാനം എ ഗ്രേഡ്, അറബി പ്രസംഗം ബി ഗ്രേഡ്). ഫര്‍ഹ കെ ( അറബി പദ്യം എ ഗ്രേഡ്, അറബി ക്യാപ്ഷന്‍ രചന എ ഗ്രേഡ്). അമന്‍ ഫൗസ് (അറബിക് പദ്യം എ ഗ്രേഡ്) മരീഹ കെ.എന്‍ (അറബി മോണോ ആക്ട് എ ഗ്രേഡ്) സഈദ (അറബിക് കഥാ രചന എ ഗ്രേഡ്), മറിയം സ്വബ (ഉറുദു കഥാരചന എ ഗ്രേഡ്), മെഹര്‍ ഷെയ്ക് (ഉറുദു പ്രസംഗം ഒന്നാം സ്ഥാനം എ ഗ്രേഡ്).