10 മില്യണ്‍ സ്ട്രീമിങ് മിനിറ്റ്‌സ് കരസ്ഥമാക്കി ZEE5ല്‍ അപര്‍ണാ ബാലമുരളി നായികയായ ‘ഇനി ഉത്തരം’

Cinema

കൊച്ചി: മലയാളം മിസ്റ്ററി ത്രില്ലെര്‍ ഗണത്തില്‍ പുറത്തിറങ്ങിയ അപര്‍ണാ ബാലമുരളിയുടെ ഇനി ഉത്തരം ZEE5 ഓ ടി ടി പ്ലേറ്റിഫോമില്‍ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഓ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത് നാല്‍പ്പത്തി എട്ടു മണിക്കൂറുകള്‍ക്കുള്ളില്‍ പത്തു മില്യണ്‍ സ്ട്രീമിംഗ് മിനുറ്റ് പിന്നിടുന്ന ആദ്യ മലയാള ചിത്രമാണ് ഇനി ഉത്തരം. എ ആന്‍ഡ് വി എന്റര്‍ടൈന്‍മെന്റ്‌സ് പ്രൊഡ്യൂസ് ചെയ്ത ചിത്രത്തില്‍ ദേശീയ അവാര്‍ഡ് നേടിയ അപര്‍ണാ ബാലമുരളിയോടൊപ്പം ഹരീഷ് ഉത്തമന്‍, കലാഭവന്‍ ഷാജോണ്‍, ചന്ദുനാഥ്, സിദ്ധിഖ്, ജാഫര്‍ ഇടുക്കി, സിദ്ധാര്‍ഥ് മേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

തിയേറ്ററുകളിലും മികച്ച പ്രതികരണം നേടിയ ഇനി ഉത്തരം സംവിധാനം സുധീഷ് രാമചന്ദ്രനും തിരക്കഥ രഞ്ജിത്ത് ഉണ്ണിയുമാണ്. നിരവധി ട്വിസ്റ്റുകള്‍ നിറഞ്ഞ മര്‍ഡര്‍ മിസ്റ്ററി ത്രില്ലെര്‍ ചിത്രം ഡിസംബര്‍ 23 ZEE5പ്രേക്ഷകര്‍ക്കുള്ള പുതുവത്സര സമ്മാനമായാണ് റിലീസായത്. സ്ത്രീ കേന്ദ്രീകൃത കഥാപാത്രത്തിലൂടെ യാത്ര ചെയ്യുന്ന ഇനി ഉത്തരം 190 ലധികം രാജ്യങ്ങളില്‍ ലഭ്യമാണ്. അപര്‍ണ ബാലമുരളി അവതരിപ്പിക്കുന്ന Dr. ജാനകി എന്ന കഥാപാത്രം ഇടുക്കിയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ എത്തി ഷാജോണ്‍ അവതരിപ്പിക്കുന്ന സി ഐ കരുണനോട് താന്‍ ഒരു കൊലപാതകം ചെയ്‌തെന്നു ഏറ്റു പറയുന്നിടത്താണ് കഥ ആരംഭിക്കുന്നത്. പ്രേക്ഷകനെ ഓരോ മിനിറ്റും അമ്പരപ്പിക്കുന്ന രീതിയില്‍ മുന്നോട്ടു പോകുന്ന കഥാ ഗതിക്ക് ഗംഭീര സ്വീകാര്യമാണ് ZEE5 വില്‍. ഐ എം ബി ഡി റേറ്റിങ്ങില്‍ 8.5 ഉള്ള ചിത്രം തിയേറ്ററുകളിലെ വിജയം ZEE 5 ലും വിജയം ആവര്‍ത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *