ജോസഫ് വര്‍ഗീസ് എന്ന പ്രിന്‍സിപ്പല്‍ വിദ്യാഭ്യാസ വിചക്ഷണനല്ല, എന്നാല്‍ ഇക്കാര്യത്തില്‍ കാരശ്ശേരിയെക്കാള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു

Articles

നിരീക്ഷണം / ടി കെ ഉമ്മര്‍

ജോസഫ് വര്‍ഗീസ് എന്ന പ്രിന്‍സിപ്പാള്‍ വലിയ വിദ്യാഭ്യാസ വിചക്ഷണനല്ല. പക്ഷേ വിദ്യാഭ്യാസ കാര്യത്തില്‍ കാരശ്ശേരിയക്കാള്‍ ഞാന്‍ ബഹുമാനിക്കുന്നത് അദ്ദേഹത്തെയാണ്. 2010 നു ശേഷമാണെന്നു തോന്നുന്നു, ഞാന്‍ പഠിപ്പിച്ചിരുന്ന ഹയര്‍സെക്കന്ററി സ്‌കൂളിന്റെ പ്രിന്‍സിപ്പലായിരുന്നു അദ്ദേഹം. പ്ലസ് വണ്‍ ക്ലാസ് തുടങ്ങി ഒരു മാസമായിട്ടും ഒരു കുട്ടി ക്ലാസില്‍ വരുന്നില്ല. വീട്ടിലേക്കു വിളിച്ചപ്പോള്‍ അമ്മ പറഞ്ഞു അവന് ഒന്നും എഴുതാനോ വായിക്കാനോ അറിയില്ല. ടരൃശയല നെ വെച്ച് പരീക്ഷ എഴുതി പത്ത് ജയിച്ചതാണ്. മാനസികമോ ശാരീരികമോ ആയ വെല്ലുവിളികള്‍ നേരിടാത്ത കുട്ടിയാണ്. അക്ഷരമുള്‍ക്കൊള്ളാനാവാത്ത ഉ്യഹെലഃശമ ആണ് അവന്റെ പ്രശ്‌നം. അതിന് പ്ലസ് ടു തലത്തില്‍ രെൃശയല നെ വെക്കാന്‍ കഴിയില്ല. പിന്നെ വെറുതെ വന്നിട്ടെന്തിനാണ്.

അവന്‍ വീട്ടില്‍ എന്തു ചെയ്യുന്നു എന്നു മാഷ് ചോദിച്ചു. മുഴുവന്‍ സമയം ടി.വി കണ്ടിരിപ്പാണ്. ആളുകളുമായി ഇടപെടാന്‍ അവന് മടിയാണ്. നിയമപരമായി കുറെ നാള്‍ ലീവായ കുട്ടിയെ ഒഴിവാക്കാവുന്നതാണെങ്കിലും പക്ഷേ പ്രിന്‍സിപ്പാള്‍ അവനെയും അമ്മയെയും വിളിപ്പിച്ചു. അല്പം ഷൈ ആയ നല്ല ഒത്ത ബാല്യക്കാരന്‍. നാളെ മുതല്‍ നിര്‍ബന്ധമായും ക്ലാസിലിരിക്കണമെന്നദ്ദേഹം പറഞ്ഞു. ഒരക്ഷരമറിയാത്ത ഇത്തരമൊരു പയ്യനെ ക്ലാസിലിരുത്തിയിട്ടെന്താണ്! അധ്യാപകരില്‍ പലരും എതിരായി. സ്‌കൂളുകള്‍ തമ്മില്‍ വിജയശതമാനത്തില്‍ മത്സരമുള്ള കാലമാണ്. ഒരു കുട്ടിയുടെ തോല്‍വി കൊണ്ട് 100 % പോയാലോ ?

പ്രിന്‍സിപ്പലിന് ഒരൊറ്റ അഭിപ്രായമേ ഉണ്ടായിരുന്നുള്ളു. ഇവന്റെ തോല്‍വി കൊണ്ട് നൂറു ശതമാനം പോയാല്‍ ഞാനതിന് സമാധാനം പറഞ്ഞോളാം. ഒരു കുട്ടിക്ക് അക്ഷരജ്ഞാനം പോലെ തന്നെ പ്രധാനമാണ് സോഷ്യലൈസേഷന്‍. അതവന് നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അവനെ ക്ലാസിലിരുത്തിയേ മതിയാവൂ.