തിരുവനന്തപുരം: കവലയൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഉപജീവനം പദ്ധതിയുമായി ബന്ധപ്പെട്ടു തയ്യല്‍ മെഷീനുകളും വര്‍ക്കല ചാരിറ്റബിള്‍ വൃദ്ധസദനത്തിലേക്ക് കെട്ടിട നിര്‍മ്മാണ ധനസഹായത്തിന്റെ വിതരണം ബഹുമാനപ്പെട്ട ആറ്റിങ്ങല്‍ എംഎല്‍എ O S അംബിക നിര്‍വഹിച്ചു. നാഷണല്‍ സര്‍വീസ് സ്‌കീം ഏറ്റെടുക്കുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ വളരെ ശ്ലാഘനീയമാണെന്നും ഇനിയും ഇത്തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കുട്ടികള്‍ തയ്യാറാവണമെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു.
എന്‍എസ്എസ് വോളണ്ടിയേഴ്‌സ് സ്‌ക്രാപ്പ് ചലഞ്ചിലൂടെയും മറ്റു മാര്‍ഗങ്ങളില്‍ കൂടെയും ശേഖരിച്ച് തുക വര്‍ക്കല വാത്സല്യം വൃദ്ധസദനത്തിലെ കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി സംഭാവന നല്‍കി. അധ്യാപകരും വിദ്യാര്‍ത്ഥികളും ഇതിനോടൊപ്പം പങ്കുചേര്‍ന്നു. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് പി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സുധീര്‍ മുഖ്യ അതിഥിയായിരുന്നു.
പ്രിന്‍സിപ്പല്‍ എം എസ് സുധീര്‍ സ്വാഗതം ആശംസിച്ചു. മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി വി തമ്പി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജയന്തി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിജയ് ബാസു, പിടിഎ വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, സ്റ്റാഫ് സെക്രട്ടറി ഷൈജു, അധ്യാപകര്‍ രക്ഷകര്‍ത്താക്കള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു ചടങ്ങിന് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ രാജേഷ് കുമാര്‍ നന്ദി രേഖപ്പെടുത്തി.