ഭാവിയിലെ തൊഴില്‍; വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ്

Thiruvananthapuram

തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷന്‍ ആവിഷ്‌ക്കരിച്ച കേരള സ്‌കില്‍ എക്‌സ്പ്രസിന്റെ ഭാഗമായി അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി ‘ഭാവിയിലെ തൊഴില്‍’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ് സീരീസ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 വരെ രാത്രി 7 .30 മുതല്‍ 9 .00 വരെ വര്‍ക്ക്‌ഷോപ്പ്. ഡിഡബ്‌ള്യുഎംഎസ് പ്ലാറ്റ്‌ഫോം വഴിയാണ് വര്‍ക്ക്‌ഷോപ്പ് നടത്തുന്നത്. തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍’ പുതിയ തൊഴില്‍ അവസരങ്ങള്‍ എന്നിവയെ കുറിച്ച് ആധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അതാത് മേഖലയിലെ പ്രമുഖരുമായി സംവദിക്കാം.

ഡോ. മുരളി തുമ്മാരുകുടി (ഡയറക്ടര്‍, ജി 20 ഗ്ലോബല്‍ ഇനിഷ്യേറ്റീവ് കോഡിനേഷന്‍ ഓഫീസ്, യുഎന്‍സിസിസിഡി) മനു മോഹനന്‍ (മാനേജര്‍, കെപിഎംജി), രാജീവ് ഷാ(ചീഫ് ഫിനാന്‍സ് ഓഫീസര്‍ ബേണ്‍സ് ബ്രെറ്റ് മസഊദ് ഇന്‍ഷുറന്‍സ് എല്‍എല്‍സി, അബു ദാബി), നിഖില്‍ ചന്ദ്രന്‍(ഫൗണ്ടര്‍ & സിഇഒ, Tilt Labs) നതാലി മില്ലര്‍ ജാദവ് (എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഫാന്റം എഫ്എക്‌സ്) പ്രൊഫ. (ഡോ) സുനില്‍ (ഡയറക്ടര്‍, ഐഐഐസി) ബര്‍ഖ ദത് (മോജോ, എക്‌സ് എന്‍ഡിടിവി) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് https://profiling.knowledgemission.kerala.gov.in/skillexpress/ എന്ന ലിങ്കിലൂടെ പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2737883,+91 87146 11495 .

Leave a Reply

Your email address will not be published. Required fields are marked *