ലാലു കിച്ചന്‍ പദ്ധതി കൂടുതല്‍ കരുത്തോടെ കേരളത്തില്‍ ശക്തിയാര്‍ജിക്കും: ബിജു തേറാട്ടില്‍

Eranakulam

കൊച്ചി: രാഷ്ട്രീയ ജനതാദള്‍ ദേശീയ പ്രസിഡന്റ് ലാലു പ്രസാദ് യാദവ്ജിയുടെ നാമധേയത്തില്‍ തുടക്കമിട്ട പാവങ്ങള്‍ക്കുള്ള സൗജന്യ ഭക്ഷണവിതരണ പദ്ധതിയായ ലാലു കിച്ചന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ പൂര്‍ണ്ണമായ പുതിയ സംസ്ഥാന കമ്മിറ്റിയുടെ രൂപീകരണത്തിനു ശേഷം ജില്ലകള്‍ തോറും ശക്തമാക്കുമെന്ന് ആര്‍ ജെ ഡി ദേശീയ കൗണ്‍സില്‍ അംഗം ബിജു തേറാട്ടില്‍ കൊച്ചിയില്‍ പ്രസ്താവിച്ചു.

വര്‍ഷങ്ങളായി കേരളത്തില്‍ ആര്‍. ജെ. ഡി ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ കേരളത്തില്‍ ഈ പദ്ധതിക്ക് തുടക്കമിടുവാന്‍ മുന്‍പന്തിയില്‍ നിന്നിട്ടുണ്ടെന്നും ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് ശ്രേയസ് കുമാറിന്റെ നേതൃത്വം ഈ പദ്ധതിക്ക് കൂടുതല്‍ ശക്തി പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു