കൊച്ചി: പന്ത്രണ്ടായിരം ഭാരതനാട്യ നര്‍ത്തകരെ അണിനിരത്തി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനൊരുങ്ങി കൊച്ചി. കലാരംഗത്തെ പ്രമുഖ മാഗസിന്‍ ഗ്രൂപ്പായ മൃദംഗവിഷനും നാദം ഓര്‍ഗനൈസേഷനും ചേര്‍ന്നാണ് ‘മൃദംഗനാദം’ എന്ന പേരില്‍ അപൂര്‍വമായ ഗിന്നസ് റെക്കോര്‍ഡിന് അരങ്ങൊരുക്കുന്നത്. പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയില്‍ വച്ച് നടന്നു. മെയ് മാസത്തില്‍ കൊച്ചിയില്‍ വച്ചാകും ഗിന്നസ് ശ്രമമെന്ന് സംഘാടകര്‍ അറിയിച്ചു.
കേരളത്തിലെ പ്രഗത്ഭരും പ്രശസ്തരുമായ നൃത്ത അധ്യാപകരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന മെഗാ ഇവന്റിനാകും കൊച്ചി സാക്ഷ്യം വഹിക്കുകയെന്ന് മൃദംഗ വിഷന്‍ മാനേജിങ് ഡയറക്ടര്‍ നിഘോഷ് കുമാര്‍ അറിയിച്ചു. ഏഴ് വയസ്സുമുതലുള്ള ഏതൊരു നര്‍ത്തകര്‍ക്കും ലിംഗ ഭേദമന്യേ പരിപാടിയില്‍ പങ്കെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ പങ്കെടുക്കാന്‍ നൃത്ത അധ്യാപകര്‍ മുഖേന www.mridanganaadam.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: 9961665170.