വിനായക പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു

Wayanad

കല്പറ്റ: കല്പറ്റ മേപ്പാടി റോഡ് കടന്നു പോകുന്ന വിനായക പ്രദേശത്തു റോഡിന് ഇരുവശവും വര്‍ധിച്ചു വരുന്ന മാലിന്യ നിക്ഷേപം തടയുന്നതിനു വിനായക റെസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിക്കപ്പെട്ട മുന്നറിയിപ്പ് ബോര്‍ഡുകള്‍ കല്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയം തൊടി മുജീബ് അനാഛാദനം ചെയ്തു.

മുനിസിപ്പല്‍ കൗണ്‍സിലര്‍ ജൈന ജോയ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ രാജന്‍ മുഖ്യപ്രഭാഷണം നടത്തി. വിനായക റസി. അസോസിയേഷന്‍ പ്രസിഡന്റ് എന്‍ മോഹന്‍ദാസ്, സെക്രട്ടറി എ. ആര്‍ ജോസ് എന്നിവര്‍ സംസാരിച്ചു.

എം.എസ് വിനോദ്, ഇ ഭാസ്‌കരന്‍, വി. എന്‍ രാജേന്ദ്രകുമാര്‍, അസൈനാര്‍ വിനായക, ചന്ദ്രജ കെ, സ്മിത സജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മേല്‍ പ്രദേശത്ത് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.