കടുത്തുരുത്തി ബസ് ബേ ടെര്‍മിനല്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം: സന്തോഷ് കുഴിവേലില്‍

Kottayam

കടുത്തുരുത്തി: കടുത്തുരുത്തി നിവാസികളുടെ ചിരകാല സ്വപ്നമായ കടുത്തുരുത്തി ബസ് ബെ ടെര്‍മിനലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സ്‌റ്റേറ്റ് എക്‌സിക്യൂട്ടിവ് മെമ്പറും നിയോജക മണ്ഡലം പ്രസിഡന്റുമായ സന്തോഷ് കുഴിവേലില്‍ അധികാരികളോട് ആവശ്യപെട്ടു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് കടുത്തുരുത്തി മണഡലം പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സന്തോഷ് കുഴിവേലി.

വലിയ തോടിന് കുറുകെ ബസ് ബേ ടെര്‍മിനല്‍ നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 4 കോടി രൂപ രണ്ടായിരത്തി ഇരുപത്തിയൊന്നില്‍ അനുവദിച്ചതായി എം എല്‍ എ അറിയിച്ചിരുന്നു. ജില്ലയില്‍ ആദ്യമായാണ് കോട്ടയം എറണാകുളം റോഡരികില്‍ പാലത്തോടു ചേര്‍ന്ന് തോടിനു മുകളില്‍ ബസ് ടെര്‍മിനല്‍ പദ്ധതി നടപ്പാക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ബ്രിജസ് വിഭാഗം കടുത്തുരുത്തി വലിയ തോടിന് സമീപത്ത് മണ്ണ് പരിശോധന നടത്തിയ ശേഷം തയാറാക്കിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച പദ്ധതിക്ക് രൂപം നല്‍കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഡിസൈന്‍ വിഭാഗം അംഗീകരിച്ച രൂപരേഖ പരിഗണിച്ചാണ് എ എസ് കമ്മിറ്റി ഫണ്ട് അനുവദിച്ചത്. കടുത്തുരുത്തി ടൗണില്‍ ബസ് സ്റ്റാന്‍ഡ് ഇല്ലാത്തത് മൂലം യാത്രക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ എത്രയും പരിഹരിക്കണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മറ്റി ആവശ്യപെട്ടു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലി ഉത്ഘാടനം ചെയ്തു. പാപ്പച്ഛന്‍ വാഴയില്‍ അധ്യക്ഷത വഹിച്ചു. രാഖി സഖറിയാ, അഗസ്റ്റ്യന്‍ ചിറയില്‍, അനില്‍ കാട്ടാത്തു വാലയില്‍, സന്ദീപ് മങ്ങാട്, സൈജു പാറശേരി മാക്കില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.