സര്‍ക്കാര്‍ ജീവനക്കാരോടുള ചിറ്റമ്മ നയം അവസാനിപ്പിക്കണം: കെ എ ടി എഫ്

Wayanad

മുട്ടില്‍: അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നല്‍കാനുള ഡി എ കുടിശ്ശിക തടഞ്ഞുവെച്ച സര്‍ക്കാര്‍ നിലപാട് അപലപനീയമാണന്നും ജീവനക്കാരോടുള്ള ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ബത്തേരി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ഉപാധ്യക്ഷന്‍ എം.പി അബ്ദുസ്സലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

ഉപജില്ലാ പ്രസിഡന്റ് അബ്ദുള്‍ ജലീല്‍ അധ്യക്ഷനായിരുന്നു. പുതിയ സബ് ജില്ലാ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ജനുവരി 24ന് നടക്കുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്ക് വിജയിപ്പിക്കും. ഡോ. നജ്മുദ്ദീന്‍, ജില്ലാ പ്രസിഡന്റ് ഇ.കെ ശരീഫ്, ജില്ല സെക്രട്ടറി ജഅ്ഫര്‍ കെ, അബ്ദുള്‍ ഹമീദ്, ജമീല ടീച്ചര്‍, ഖലീലു റഹ്മാന്‍ കെ, അലി അക്ബര്‍, സുമയ്യ, സാലിഹ് കെ എന്നിവര്‍ പ്രസംഗിച്ചു.