കൃത്രിമ ബുദ്ധിയുടെ യുഗത്തില്‍ നിന്ന് തിരിച്ചുപോക്ക് സാധ്യമല്ല: എ ഐ ആര്‍ട്ടിസ്റ്റ് അപ്പൂപ്പന്‍

Kozhikode

കോഴിക്കോട്: കൃത്രിമ ബുദ്ധിയുടെ ഈ യുഗത്തില്‍ നിന്ന് ഒരു തിരിച്ചുപോക്ക് സാധ്യമല്ലെന്ന് എ ഐ ആര്‍ട്ടിസ്റ്റ് അപ്പൂപ്പന്‍. അക ൗിഹലമവെലറ: രൃലമശേ്‌ശ്യേ, ഴലിലൃമശേ്‌ല അക മിറ ലവേശര െീള ഉലലു ളമസല െഎന്ന വിഷയത്തില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കൃഷ് അശോകമായും ജിബു ഏലിയസുമായും സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ ഐ ഉയര്‍ത്തുന്ന വെല്ലുവിളികള്‍, ഡീപ്പ് ഫേക്ക് സാങ്കേതികവിദ്യ, എ ഐയുടെ സര്‍ഗാത്മക സാധ്യതകള്‍ എന്നിവ സെഷനില്‍ ചര്‍ച്ച ചെയ്തു. എ ഐ മനുഷ്യരുടെ ശ്രദ്ധക്കും കരുതലിനുമായുള്ള ആഗ്രഹങ്ങളെ നിറവേറ്റാനുള്ള മാര്‍ഗ്ഗമാകുന്നതോടെ മനുഷ്യര്‍ കൂടുതല്‍ ഏകാകികളാകുമെന്നും ഇത് വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുക എന്നും സെഷന്‍ അഭിപ്രായപ്പെട്ടു.

ഡീപ്പ് ഫേക്ക് പോലുള്ള എ ഐ അധിഷ്ഠിത സാങ്കേതികവിദ്യകള്‍ തിരഞ്ഞെടുപ്പുകളിലും മറ്റും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതു
ണ്ടെന്നും അഭിപ്രായമുയര്‍ന്നു.

പക്വതയോടെയും സാമൂഹികമായ പ്രത്യാഘാതങ്ങളെ കുറിച്ച് കൃത്യമായ അവബോധത്തോടെയും ആണ് എഐ എന്ന ടെക്‌നോളജിയെ നാം സമീപിക്കേണ്ടത് എന്ന അഭിപ്രായം മുന്നോട്ടുവച്ചുകൊണ്ടാണ് സെഷന്‍ അവസാനിച്ചത്.