ഭാരതം ഹിന്ദുസ്ഥാനിലേക്കുള്ള ഒരു ചവിട്ടുപടി: പി രാജീവ്

Kozhikode

കോഴിക്കോട്: ഭരണഘടന സംരക്ഷണം ഓരോ പൗരന്റെയും അവകാശമാണെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും ഭേദഗതി ചെയ്തുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അപകടകരമാണെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കേരള ലിറ്ററേചര്‍ ഫെസ്റ്റിന്റെ മൂന്നാം ദിവസം അക്ഷരം വേദിയില്‍ നടന്ന ‘ഭരണഘടന: ചരിത്രവും സംസ്‌കാരവും’ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകമായ ‘കിറശമ വേമ േശ െആവമൃമവേ; അി കിേൃീറൗരശേീി ീേ വേല ഇീിേെശൗേശേീിമഹ ഉലയമലേ’ നെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചയില്‍ ഇന്ത്യ ഹിന്ദുസ്ഥാന്‍ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയുടെ രൂപീകരണത്തെ കുറിച്ചും ഭരണഘടനയില്‍ ഉള്‍പെടുത്തിയ വിവിധ വ്യവസ്ഥകളുടെ ആവിര്‍ഭാവത്തെ കുറിച്ചും പി. രാജീവ് ചര്‍ച്ചയില്‍ സംസാരിച്ചു. അമേരിക്ക, ബ്രിട്ടന്‍, അയര്‍ലന്റ് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്ന് കടമെടുത്ത ഒരുപാട് വ്യവസ്ഥകള്‍ കൂട്ടിയോജിപ്പിച്ചാണ് ഇന്ത്യന്‍ ഭരണഘടന നിര്‍മ്മിച്ചത് എന്ന് പറഞ്ഞ അദ്ദേഹം ‘ംല’ എന്ന വാക്കിന് അമേരിക്കന്‍ ഭരണഘടനയിലും ഇന്ത്യന്‍ ഭരണഘടനയിലുമുള്ള അര്‍ത്ഥവ്യത്യാസങ്ങളെ കുറിച്ചും അവയില്‍ കാലാതീതമായി ഉണ്ടായ മാറ്റങ്ങളെ കുറിച്ചും വ്യക്തമാക്കി.

ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ ഒരിക്കലും മാറ്റാന്‍ കഴിയില്ലെന്ന് ‘കേശവാനന്ദി ഭാരതി കേസ്’ മുന്‍നിര്‍ത്തി വിശദീകരിച്ച അദ്ദേഹം നിലവില്‍ മതനിരപേക്ഷത ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അഭിപ്രായപെട്ടു. ക്ഷേത്രങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന പ്രധാന മന്ത്രിയും പാര്‍ലിമെന്റ് ഉദ്ഘാടനത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട പ്രസിഡന്റും അതിന് ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാശ്മീര്‍ വിഷയത്തില്‍, ആര്‍ട്ടിക്കിള്‍ 370 ഉദ്ധരിച്ച് കൊണ്ട് ഫെഡറിലിസം പതിയെ ഇല്ലാതാവുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവര്‍ണറെ കുറിച്ചുള്ള ചോദ്യത്തിന് ‘It is only an ornamental post’ എന്ന അംബേദ്ക്കറുടെ വാചകമാണ് അദ്ദേഹം മറുപടിയായി നല്‍കിയത്.

നിലവിലുള്ള ഭരണഘടന ആര്‍.എസ്.എസ് ന്റെ പ്രത്യയശാസ്ത്രം നടപ്പിലാക്കുന്നതിന് എതിരാണെന്നും, അതുകൊണ്ടാണ് ഭരണഘടനയെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ അവര്‍ ആസൂത്രണം ചെയ്യുന്നതെന്നും കേരളം മാത്രമാണ് ഏകാധിപത്യപരമല്ലാതെ ഭരണഘടനാസംവിധാനങ്ങള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.