പേരാമ്പ്രയിൽ ആവേശക്കടൽ തീർത്ത് ഷാഫി പറമ്പിൽ

Kozhikode

പേരാമ്പ്ര ടൗൺ സാക്ഷ്യം വഹിച്ചത് യുഡിഎഫ് തീർത്ത സമാനതകളില്ലാത്ത ആവേശ ഇടിമുഴക്കത്തിനാണ്. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ നയിച്ച ബൈക്ക് റാലി വാല്യക്കോട് ആരംഭിച്ചത് മുതൽ കടുത്ത ആവേശമായിരുന്നു. നിരവധി ചെറുപ്പക്കാരാണ് ഇരുചക്രവാഹനങ്ങളിലും മറ്റും സ്ഥാനാർത്ഥിയെ വരവേൽക്കുവാൻ അണിനിരന്നത്. സ്ഥാനാർത്ഥി കടന്നുവന്നതും എല്ലാവരും ആവേശഭരിതരായി.

ബൈക്ക് റാലി പേരാമ്പ്ര ജംഗ്ഷനിലേക്ക് എത്തിയതും സൂചി കുത്തുവാൻ പോലും ഇടമില്ലാത്ത തരത്തിൽ ജനസഞ്ചയം ആയിരുന്നു അവിടെ സ്ഥാനാർത്ഥിയെ വരവേൽക്കുവാൻ എത്തിയിരുന്നത്. രാഷ്ട്രീയത്തിന് അതീതമായി ആയിരക്കണക്കിന് ആളുകൾ ആണ് യുഡിഎഫ് സ്ഥാനാർത്ഥിയെ ആവേശത്തോടെ പേരാമ്പ്രയുടെ മണ്ണിലേക്ക് സ്വീകരിച്ചത്. തുടർന്ന് പ്രവർത്തകർ ഷാഫി പറമ്പിലിനെ മുദ്രാവാക്യം വിളികളോടെ വരവേറ്റ് പേരാമ്പ്ര കമ്മ്യൂണിറ്റി ഹാൾ വരെ അനുഗമിച്ചു.

പിന്നീട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പേരാമ്പ്ര നിയോജകമണ്ഡലം കൺവെൻഷൻ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. കൺവെൻഷൻ കഴിഞ്ഞും ചിത്രങ്ങൾ എടുക്കുവാനും കുശലാന്വേഷണം നടത്തുവാനുമായി ഒട്ടേറെ പേർ സ്ഥാനാർത്ഥിക്ക് ചുറ്റും കൂടിയിരുന്നു. എല്ലാവരോടും സംസാരിച്ചും ചിത്രങ്ങൾ പകർത്തിയുമാണ് സ്ഥാനാർത്ഥി മടങ്ങിയത്.