കോഴിക്കോട്: താന്‍ ബി ജെ പിയിലേക്ക് പോകുന്നുവെന്ന പ്രചാരണത്തിനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് എം പി കെ മുരളീധരന്‍. നട്ടാല്‍ കുരുക്കാത്ത പിതൃശൂന്യ നുണകളാണ് ചിലര്‍ തനിക്കെതിരെ പ്രചരിപ്പിക്കുന്നതെന്നും കരുണാകന്റെ മകനെ ആരും സംഘിയാക്കാന്‍ മെനക്കെടേണ്ടെന്നും അദ്ദേഹം എഫ് ബിയില്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധിക്കൊപ്പം നടന്നത് ബി ജെ പിയില്‍ ചേരാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. എത്ര അപമാനിക്കാന്‍ ശ്രമിച്ചാലും കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകനായി തുടരും. ബി ജെ പിയില്‍ ചേര്‍ന്നു ലഭിക്കുന്ന കേന്ദ്ര മന്ത്രിസ്ഥാനത്തേക്കാള്‍ അഭിമാനം സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആകുന്നതാണെന്നും മതേതര നിലപാടുകള്‍ എന്നും ഹൃദയത്തോടെ ചേര്‍ത്തു പിടിച്ചിട്ടുണ്ടെന്നും അത് ജനങ്ങള്‍ക്കറിയാമെന്നും മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.