മുജാഹിദ് സംസ്ഥാന സമ്മേളന മാനവികത സന്ദേശ യാത്ര വടുതലയില്‍ സമാപിച്ചു

Alappuzha

ആലപ്പുഴ : വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് കരിപ്പൂരില്‍ ഈ വരുന്ന ഫെബ്രുവരി 15,16,17,18 തീയതികളില്‍ നടക്കുന്ന പത്താമത് മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി മാനവികത സന്ദേശ യാത്ര ജില്ലയില്‍ തുടക്കമായി. വാഹന പ്രചാരണ യാത്ര ഇന്ന് വളഞ്ഞവഴിയില്‍ നിന്നും തുടക്കം കുറിച്ചു കെ എന്‍ എം മര്‍ക്കസു ദ്ദ അവ ജില്ലാ പ്രസിഡന്റ് സി. കെ അസ്സനാര്‍ ഉത്ഘാടനം നിര്‍വഹിച്ചു.

സമ്മേളന വിശദീകരണവും ലക്ഷ്യത്തെ കുറിച്ചുമുള്ള സന്ദേശം വാഹന പ്രചാരണ യാത്രയില്‍ വിശദീകരിച്ചു കൊണ്ട് മര്‍ക്കസു ദ്ദ അവ ജില്ലാ നേതാക്കളും പണ്ഡിതന്‍മാരും വിശദീകരിച്ചു കൊണ്ട് സംസാരിച്ചു. വളഞ്ഞവഴിയില്‍ നിന്നും തുടങ്ങിയ സന്ദേശ വാഹന പ്രചാരണം വണ്ടാനം,പുന്നപ്ര, പുലയന്‍ വഴി,വലിയകുളം, കല്ലുപാലം, കൈചൂണ്ടി മുക്ക്, കളരിക്കല്‍, മണ്ണഞ്ചേരി, കലവൂര്‍ സീ വ്യൂ കനാല്‍, ആലപ്പുഴ ബീച്ച്, വട്ടപ്പള്ളി, കലക്ടറേറ്റ് ജങ്ഷന്‍ തുടങ്ങി സക്കറിയാ ബസാറില്‍ സമാപനം കുറിച്ചു.

സമാപന സംഗമത്തില്‍ ഷെമീര്‍ ഫലാഹി, കെ എന്‍ എം മര്‍ക്കസു ദ്ദഅവ ജില്ലാ സെക്രട്ടറി എ. പി. നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. ആലപ്പുഴ മണ്ഡലം നേതാക്കളായ കലാമുദീന്‍, മുബാറക്, വൈ. ജഹാസ്, എസ്. എം. ഷജീര്‍, സിജു ഷംസുദീന്‍, എം എസ് എം ഭാരവാഹികളായ ഹിഷാം സിയാദ്,ഇര്‍ഫാന്‍ നേതൃത്വം നല്‍കി ചേര്‍ത്തലയില്‍ നിന്നും ആരഭിച്ച സന്ദേശ പ്രചാരണ യാത്ര കെ എന്‍ എം മര്‍ക്ക സു ദ്ദ അവ സംസ്ഥാന സെക്രട്ടറി സുബൈര്‍ അരുര്‍ ഉത്ഘാടനം ചെയ്തു.വയലാര്‍, ചാവടി, തുറവൂര്‍, പട്ടണക്കാട്, കുത്തിയതോട്, എരമലൂര്‍, ചന്തിരുര്‍, അരുര്‍,ആരുക്കുറ്റി തുടങ്ങി മൂന്നു ദിവസം നീണ്ടുനിന്ന മാനവികതാ സന്ദേശ പ്രചാരണം വടുതലയില്‍ സമാപനം കുറിച്ചു.

നസീര്‍ കായിക്കര, ഷെമീര്‍ ഫലാഹി, സുബൈര്‍ അരുര്‍ സംസാരിച്ചു.ജില്ലാ പ്രസിഡന്റ് സി. കെ. അസ്സനാര്‍ മണ്ഡലം ഭാരവാകളായ പി കെ എം. ബഷീര്‍, അബ്ബാസ് മൗലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഒരു ലക്ഷം സ്ഥിരം പ്രതിനിധികളും വിവിധ സെക്ഷനുകളിലുമായി അഞ്ചു ലക്ഷം പേര്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ കരിപ്പുരില്‍ നടന്നു വരുന്നു എക്‌സിബിഷന്‍, വേദ വെളിച്ചം ഖുര്‍ആന്‍ പഠന സംരഭം, കാര്‍ഷിക മേള, കുട്ടികള്‍ക്കായി കിഡ്‌സ് പാര്‍ക്ക് എന്ന് തുടങ്ങിയ കാലഘട്ടത്തിന് പ്രയോജനകരമായ സെക്ഷനുകളാണ് വെളിച്ചം നാഗരിയില്‍ ഒരുക്കിയിട്ടുള്ളത്.